ഇടുക്കിയിൽ കൊല്ലം സ്വദേശി, കരുനാഗപ്പള്ളിയിൽ 2 പേർ, 169 പാക്കറ്റുമായി മലപ്പുറത്ത് അസംകാരൻ; വൻ കഞ്ചാവ് വേട്ട

Published : May 11, 2025, 01:03 PM ISTUpdated : May 11, 2025, 01:16 PM IST
ഇടുക്കിയിൽ കൊല്ലം സ്വദേശി, കരുനാഗപ്പള്ളിയിൽ 2 പേർ, 169 പാക്കറ്റുമായി മലപ്പുറത്ത് അസംകാരൻ; വൻ കഞ്ചാവ് വേട്ട

Synopsis

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ 1.5 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേരാണ് പിടിയിലായത്. ആദിത്യൻ (25), ഇജാസ് ഇഖ്ബാൽ (26) എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തതത്.

കൊച്ചി: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ എക്സൈിന്‍റെ കഞ്ചാവ് വേട്ട. അഞ്ച് കിലോയോളം കഞ്ചാവുമായി 5 പേരെ എക്സൈസ് പിടികൂടി. ഇടുക്കിയിൽ എക്സൈസ് സ്‌പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ 2 കിലോയിലധികം കഞ്ചാവുമായി കൊല്ലം സ്വദേശി തൗഫീഖ്(45) എന്നയാളെ അറസ്റ്റ് ചെയ്തു. ഇടുക്കി എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ രഞ്ജിത്ത് കുമാർ.ടി യുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) ഷാജി ജെയിംസ്, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ സിജുമോൻ.കെ.എൻ, ജലീൽ.പി.എം, സിവിൽ എക്സൈസ് ഓഫീസർമാരായ അനൂപ്.പി.ജോസഫ്, ആൽബിൻ ജോസ്, അജിത്.ടി.ജെ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ശശി.പി.കെ എന്നിവർ പങ്കെടുത്തു.

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ 1.5 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേരാണ് പിടിയിലായത്. ആദിത്യൻ (25), ഇജാസ് ഇഖ്ബാൽ (26) എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തതത്. കരുനാഗപ്പള്ളി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനില്‍കുമാര്‍.പി യുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍(ഗ്രേഡ്)മാരായ അജിത്‌കുമാര്‍.എ, വൈ.സജികുമാര്‍, പ്രിവന്റീവ് ഓഫീസര്‍(ഗ്രേഡ്) അനില്‍കുമാര്‍.എസ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അന്‍ഷാദ്.എസ്. അഖില്‍.ആര്‍, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ജയലക്ഷ്മി.എസ്, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഡ്രൈവര്‍ (ഗ്രേഡ്) മന്‍സൂര്‍.പി.എം എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.

മലപ്പുറം മുതീരിപാലം ഭാഗത്ത്‌ അസം സ്വദേശി താമസിക്കുന്ന മുറിയിൽ നിന്നും 1.49 കിലോഗ്രാം കഞ്ചാവ്(169 പാക്കറ്റ്) പിടികൂടി. സംഭവത്തിൽ ഫരീദുൽ ഇസ്ലാം എന്നയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. ഒരു പാക്കറ്റ് കഞ്ചാവുമായി മിംഹാജുൽ ഇസ്ലാം എന്ന യുവാവിനെയും അറസ്റ്റ് ചെയ്തു. പരിശോധനയിൽ സർക്കിൾ ഇൻസ്പെക്ടർ പി.കെ.മുഹമ്മദ് ഷഫീഖ്, അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) പി.വി.സുഭാഷ്, പ്രിവന്റീവ് ഓഫീസർമാരായ കെ.എ.അനീഷ്, റംശുദ്ധീൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സബിൻ ദാസ്, അഖിൽ ദാസ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ മഹ്മൂദ് എന്നിവർ പങ്കെടുത്തു.

PREV
Read more Articles on
click me!

Recommended Stories

ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി
പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം