മുഖത്തെ കുരുവിന് ചികിത്സ തേടിയെത്തി, നൽകിയത് കാലാവധി കഴിഞ്ഞ മരുന്ന്, ഉപയോഗിച്ചതോടെ അസ്വസ്ഥത, ഡോക്ടർക്കും നഴ്സിംഗ് അസിസ്റ്റന്‍റിനും സസ്പെൻഷൻ

Published : Oct 06, 2026, 09:14 PM IST
expired medicine

Synopsis

മുഖത്തു കുരുക്കൾ വന്ന പാട് മാറ്റുന്നതിനായി ആറ്റിങ്ങൽ ഗവ.ഹോമിയോപ്പതി ആശുപത്രിയിൽ ചികിത്സ തേടിയ 4 വയസുകാരിക്കാണ് കാലാവധി കഴിഞ്ഞ മരുന്നു നൽകിയത്

തിരുവനന്തപുരം: ആറ്റിങ്ങൽ സർക്കാർ ഹോമിയോ ആശുപത്രിയിൽ നാല് വയസുകാരിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയ സംഭവത്തിൽ ജീവനക്കാർക്ക് സസ്പെൻഷൻ. ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. അശ്വതി ധർ, നഴ്സിങ് അസിസ്റ്റന്‍റ് ബി. ലിബി എന്നിവരെയാണ് അന്വേഷണ വിധേയമായി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തുകൊണ്ട് ഹോമിയോപ്പതി വകുപ്പ് ഡയറക്ടർ ഡോ. എം.പി. ബീന ഉത്തരവിട്ടത്. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ ഇന്നലെ ആരോഗ്യമന്ത്രിക്കുൾപ്പടെ കുടുംബം പരാതി നൽ‌കിയിരുന്നു. തുടർന്ന് തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിൽ നേരിട്ടെത്തി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചു.

ഈ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കർശന നടപടി സ്വീകരിച്ചിരിക്കുന്നത്. സംഭവത്തിൽ വിശദമായ വകുപ്പുതല അന്വേഷണം നടക്കുമെന്ന് അധികൃതർ അറിയിച്ചു. മുഖത്തു കുരുക്കൾ വന്ന പാട് മാറ്റുന്നതിനായി ആറ്റിങ്ങൽ ഗവ.ഹോമിയോപ്പതി ആശുപത്രിയിൽ ചികിത്സ തേടിയ 4 വയസുകാരിക്കാണ് കാലാവധി കഴിഞ്ഞ മരുന്നു നൽകിയത്. പഴകിയ മരുന്ന് കുഞ്ഞിന്‍റെ മുഖത്ത് പുരട്ടിയതോടെ ചൊറിച്ചിൽ ആരംഭിച്ചെന്നും പൊള്ളലേറ്റതു പോലെ പൊട്ടിയൊലിക്കുന്ന സ്ഥിതയായെന്നും മാതാപിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു.

ഡിഎംഒയുടെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിലെത്തി അന്വേഷണം നടത്തിയാണ് നടപടിയെടുത്തത്. കല്ലമ്പലം കടുവയിൽ പള്ളിക്കു സമീപം വാടകയ്ക്കു താമസിക്കുന്ന തൃശൂർ സ്വദേശികളായ ദമ്പതികളുടെ മകൾക്കാണ് ദുരവസ്ഥയുണ്ടായത്. മാർച്ച് മാസം കാലാവധി അവസാനിച്ച മരുന്നാണ് നൽകിയത്. കാലപ്പഴക്കം വന്ന മരുന്നുകൾ നിർമാർജനം ചെയ്യാൻ മാറ്റിവച്ചിരുന്നതായും ഇതിൽ നിന്ന് ആരോ സ്റ്റാൻഡിൽ എടുത്തുവച്ചതാകാമെന്നുമാണ് അധികൃതർ പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിദ്യാർത്ഥികളെ പുറത്തിറക്കി വന്ദേമാതരം സെമിനാർ നടത്തി, കാസർകോട് കേന്ദ്ര സർവകലാശാലയിലെ വിസിക്കെതിരെ എസ്എഫ്ഐ
ആശുപത്രിയിലെത്തിച്ച ഓട്ടോയിൽ കയറിക്കൂടി,വാഹനാപകടത്തിൽ പരിക്കേറ്റയാളുടെ മാല കവർന്നു; പ്രതി പിടിയിൽ