
കൊച്ചി: എറണാകുളം ഒക്കൽ ഗവൺമെന്‍റ് എൽ പി സ്കൂളിലെ പാചക പുരയിൽ പൊട്ടിത്തെറി ഉണ്ടായി. പാചക പുരയിൽ ഉപയോഗിച്ചുവന്ന ഗ്യാസ് സിലിണ്ടർ ആണ് പൊട്ടിത്തെറിച്ചത്. ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്. ഈ സമയത്ത് പരിസരത്ത് ആരുമില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ദുരന്തം ഒഴിവായെങ്കിലും പാചക പുരയ്ക്ക് കാര്യമായ കേടുപാടുകളുണ്ടായി. പാചക പുരയുടെ ഭിത്തികൾ ഭാഗികമായി തകർന്നിട്ടുണ്ട്. എന്നാൽ കൂടുതൽ അപകടം ഒന്നും സംഭവിച്ചില്ല. മറ്റ് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാകാത്തതിന്‍റെ ആശ്വാസത്തിലാണ് അധികൃതർ. എന്നാൽ പാചക പുരയിൽ എങ്ങനെയാണ് അപകടം നടന്നതെന്നും ഗ്യാസ് സിലിണ്ടർ പൊട്ടിച്ചെറിച്ചതെന്നും കണ്ടെത്തേണ്ടതുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടക്കും.
(ചിത്രം: പ്രതീകാത്മകം)
കായംകുളത്ത് എൽപി സ്കൂളിന്റെ പാചകപ്പുരക്ക് തീപിടിച്ചു, തീയാളിയത് ഗ്യാസ് സ്റ്റൗവിൽ നിന്ന്
ഈ മാസം പതിനൊന്നാം തിയതി ആലപ്പുഴ ജില്ലയിലും സ്കൂളിലെ പാചക പുരയിലും സമാനമായ സംഭവം ഉണ്ടായിരുന്നു. കായംകുളത്തിനടുത്ത് താമരക്കുളത്തെ പി എൻ പി എസ് എൽ പി എസ് സ്കൂളിലെ പാചക പുരക്കാണ് അന്ന് സമാന രീതിയിൽ തീപിടിച്ചത്. ഗ്യാസ് സ്റ്റൗവിൽ നിന്ന് തീ ആളിയാണ് അന്ന് അപകടം ഉണ്ടായത്. അന്ന് പക്ഷേ സ്കൂൾ സമയത്തായിരുന്നു അപകടം സംഭവിച്ചത്. കുട്ടികൾക്ക് ചായ ഇടുന്നതിന് അടുപ്പ് കത്തിച്ചപ്പോഴാണ് പാചക പുരയിൽ തീ ആളി പടർന്നത്. പെട്ടെന്ന് തന്നെ കായംകുളം ഫയർ ഫോഴ്സ് സ്ഥലത്ത് എത്തിയാണ് പാചക പുരയിലെ തീയണച്ചു. സ്കൂൾ കെട്ടിടത്തിന് 20 മീറ്റർ മാറിയാണ് പാചക പുര ഉണ്ടായിരുന്നത്. ഇതുമൂലമാണ് വലിയ ദുരന്തം അന്ന് ഒഴിവായത്. എന്നാൽ സ്കൂളികളിൽ ഇത്തരത്തിൽ പാചക പുരയിൽ അപകടം ഉണ്ടാകുന്നത് രക്ഷിതാക്കളെയും കുട്ടികളെയും സംബന്ധിച്ച് ആശങ്ക ഉണ്ടാക്കുന്നതാണ്.