നാദാപുരത്ത് വൻ സ്ഫോടകവസ്തു ശേഖരവുമായി ഒരാൾ അറസ്റ്റിൽ

Web Desk   | Asianet News
Published : Feb 28, 2020, 12:55 PM ISTUpdated : Feb 28, 2020, 12:58 PM IST
നാദാപുരത്ത് വൻ സ്ഫോടകവസ്തു ശേഖരവുമായി ഒരാൾ അറസ്റ്റിൽ

Synopsis

50 ഡിറ്റണേറ്ററുകളും 31 ജലാറ്റിൻസ്റ്റിക്കുകളുമാണ് ഇയാളിൽ നിന്ന് കണ്ടെത്തിയത്. 

കോഴിക്കോട്: നാദാപുരത്ത്  വൻ സ്ഫോഫോടനശേഖരം പിടികൂടി.  തലശേരി റോഡിൽ ആവോലത്ത് പൊലിസ് നടത്തിയ റെയ്ഡിലാണ് വൻ സ്ഫോടകവസ്തു ശേഖരം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട്. ഒരാളെഅറസ്റ്റ് ചെയ്തു. കക്കട്ട് പാതിരപ്പറ്റ പൂത്തറ സന്തോഷി (38)നെയാണ് നാദാപുരം സിഐ എൻ.സുനിൽ കുമാർ, എസ്ഐ എൻ.പ്രജീഷ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.

50 ഡിറ്റണേറ്ററുകളും 31 ജലാറ്റിൻസ്റ്റിക്കുകളുമാണ് ഇയാളിൽ നിന്ന് കണ്ടെത്തിയത്. രാവിലെ ഏഴരയോടെആവോലം ടൗണിലാണ് സന്തോഷ് പിടിയിലായത്. കണ്ണൂർ ജില്ലയിൽ നിന്ന് ബൈക്കിൽ നാദാപുരം ഭാഗത്തേക്ക്  കൊണ്ടുപോകുകയായിരുന്നു സ്ഫോടക വസ്തുക്കൾ. വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

PREV
click me!

Recommended Stories

ദാരുണം! തൃശൂരിൽ അമ്മയുടെ മടിയിൽ ഇരുന്ന ഒന്നര വയസുകാരന്റെ മുഖത്ത് കടിച്ച് തെരുവ് നായ; കുട്ടി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ
ചൂ​ണ്ടു​വി​ര​ലി​ല്‍ മ​ഷി പു​ര​ട്ടി ബൂ​ത്തി​ല്‍ ക​യ​റാൻ നിന്നതും കുഴഞ്ഞു വീണു, തി​രു​വ​ല്ലത്ത് 73കാരിക്ക് ദാരുണാന്ത്യം