
ഇടുക്കി: ഇടുക്കി അണക്കെട്ടിന്റെ പരിസരപ്രദേശങ്ങളിൽ ഇന്നലെ ഉണ്ടായ നേരിയ ഭൂചലനത്തിൻ്റെ ആശങ്കയിലാണ് ജനങ്ങൾ. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ വ്യക്തമാക്കിയെങ്കിലും വിദഗ്ധരെ കൊണ്ട് വന്ന് പഠനം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഇന്നലെ രാത്രി 10:15നും 10:25നും ആണ് പ്രകമ്പനവും മുഴക്കവും ഉണ്ടായത്. ഡാം ടോപ്പ് മേഖലയിലെ ചില വീടുകൾക്ക് നേരിയ വിള്ളലുകൾ ഉണ്ടായതാണ് നാട്ടുകാരെ ആശങ്കയിലാക്കിയത്. ഈ മേഖലയിൽ രണ്ട് വർഷം മുമ്പ് സമാനമായ രീതിയിൽ ഭൂചലമുണ്ടായതായി നാട്ടുകാർ പറയുന്നു. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജില്ലാ ഭരണകൂടവും കെഎസ്ഇബിയും വ്യക്തമാക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam