'അമ്മ അടുക്കളയിൽ,കരച്ചിൽ മാറ്റി സാന്ത്വനിപ്പിക്കാനെത്തി', 11 മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച് കുടുംബസുഹൃത്ത്, പരാതി

Published : Nov 17, 2026, 01:45 PM IST
new born

Synopsis

കുട്ടിയുടെ അമ്മ ഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ് ഇയാൾ താമസ സ്ഥലത്ത് എത്തിയത്. കുട്ടി കരയുന്നത് കണ്ട് താൻ സമാധാനിപ്പാക്കാമെന്ന് വിശദമാക്കി ഇയാൾ കുട്ടിയെ എടുക്കുകയായിരുന്നു.

ഹരിദ്വാർ:ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ 11മാസം പ്രായമുള്ള പെൺകുഞ്ഞ് പീഡനത്തിനിരയായി. കുടുംബസുഹൃത്താണ് പീഡിപ്പിച്ചതെന്നാണ് പരാതി. കുഞ്ഞ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. രക്ഷപ്പെട്ട പ്രതിക്കായി തിരച്ചിൽ തുടരുന്നു. ഋഷികേശിലെ എയിംസിൽ ചികിത്സയിൽ കഴിയുകയാണ് പിഞ്ചുകുഞ്ഞ്. പോക്സോ വകുപ്പുകൾ അടക്കം ചുമത്തിയാണ് ഹരിദ്വാർ പൊലീസ് കേസ് എടുത്തിട്ടുള്ളത്. ഉത്തർ പ്രദേശിലെ ദിയോറിയ സ്വദേശികളായ ഫാക്ടറി തൊഴിലാളികളുടെ കുഞ്ഞിനാണ് ക്രൂരമായ പീഡനം നേരിട്ടത്. ബിഹാറിലെ ഭാഗൽപൂർ സ്വദേശിക്കെതിരെയാണ് പരാതി. അടുത്തിടെ ഫാക്ടറിയിൽ ജോലിക്കെത്തിയ ആളാണ് ഇയാളെന്നാണ് പൊലീസ് വിശദമാക്കുന്നത്.

കുട്ടിയുടെ അമ്മ ഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ് ഇയാൾ താമസ സ്ഥലത്ത് എത്തിയത്. കുട്ടി കരയുന്നത് കണ്ട് താൻ സമാധാനിപ്പാക്കാമെന്ന് വിശദമാക്കി ഇയാൾ കുട്ടിയെ എടുക്കുകയായിരുന്നു. ഇതിന് പിന്നാലെ വീടിന്റെ വരാന്തയിലൂടെ നടന്ന ഇയാൾ കുട്ടിയെ സ്വന്തം മുറിയിലേക്ക് കൊണ്ട് പോവുകയായിരുന്നു. പിന്നാലെ കുഞ്ഞിന്റെ നിലവിളി കേട്ടാണ് അമ്മ യുവാവിന്റെ മുറിയിലെത്തിയത്. യുവാവിന്റെ മുറിയിൽ സാരമായി പരിക്കേറ്റ നിലയിലാണ് 11 മാസം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തിയത്. പിന്നാലെ ഇയാൾ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മാനവീയം വീഥി സ്വകാര്യ സ്വത്താക്കാനുള്ള ശ്രമം മുളയിലേ നുള്ളി, പ്രതിഷേധത്തിൽ മറുപടിയുമായി തിരുവനന്തപുരം മേയർ വി വി രാജേഷ്
വരാപ്പുഴയിൽ രണ്ടാം ഭാര്യയെ പിറ്റ്ബുൾ നായയെക്കൊണ്ട് കടിപ്പിച്ചെന്ന് പരാതി; ഭർത്താവ് അറസ്റ്റിൽ, മദ്യപിച്ച് മർദനം പതിവെന്ന് ഭാര്യ