ഫേസ്ബുക്ക് പരസ്യം കണ്ട് എത്തി, ടെസ്റ്റ് റൈഡിനായി സ്കൂട്ടര്‍ വാങ്ങി ഓടിച്ചുപോയി, മോഷ്ടാവ് അറസ്റ്റിൽ

Published : Jul 09, 2024, 07:50 PM ISTUpdated : Jul 09, 2024, 08:14 PM IST
ഫേസ്ബുക്ക് പരസ്യം കണ്ട് എത്തി, ടെസ്റ്റ് റൈഡിനായി സ്കൂട്ടര്‍ വാങ്ങി ഓടിച്ചുപോയി, മോഷ്ടാവ് അറസ്റ്റിൽ

Synopsis

ടെസ്റ്റ് റൈഡിനായി ഉടമസ്ഥന്റെ കൈയ്യിൽ നിന്നും സ്കൂട്ടർ വാങ്ങി തിരികെ കൊണ്ടുവരാതെ ഓടിച്ചു പോയ ആള്‍ പിടിയിൽ

ആലപ്പുഴ: ടെസ്റ്റ് റൈഡിനായി ഉടമസ്ഥന്റെ കൈയ്യിൽ നിന്നും സ്കൂട്ടർ വാങ്ങി തിരികെ കൊണ്ടുവരാതെ ഓടിച്ചു പോയ ആള്‍ പിടിയിൽ. തൃക്കൊടിത്താനം വിഷ്ണുഭവനത്തിൽ  വിഷ്ണു (31) വിനെയാണ് കുറത്തികാട് പോലീസ് അറസ്റ്റ് ചെയ്തത്. 

സ്കൂട്ടർ വിൽക്കുവാനുണ്ടെന്ന ഫേസ്ബുക്ക് പോസ്റ്റ് കണ്ട് സ്കൂട്ടർ വാങ്ങാനെന്ന വ്യാജേന മുള്ളിക്കുളങ്ങര ഉമ്പർനാട് സ്വദേശിയുടെ വീട്ടിലെത്തി വാഹനം ഓടിച്ചു നോക്കാനായി വാങ്ങിയശേഷം വിഷ്ണു വാഹനവുമായി കടന്നുകളയുകയായിരുന്നു. 

കുറത്തികാട് പൊലീസ് സ്റ്റേഷൻ ഐ എസ് എച്ച് ഒ രാജഗോപാൽ, എസ്ഐ ബിജു സി വി, എഎസ്ഐ മാരായ രാജേഷ് ആർ നായർ, രജീന്ദ്രദാസ്, സീനിയർ സിപിഒ ശ്യാം കുമാർ എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

സൗജന്യമായ ഈ ഉപകാരത്തിന് ആക്രി ആപ്പിന് വലിയ നന്ദി; ഡയാലിസിസ് മാലിന്യം കൊണ്ട് പൊറുതിമുട്ടിയ കുടുംബത്തിന് ആശ്വാസം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്‌കൂൾ വിട്ട് വീട്ടിലെത്തിയ 7 വയസുകാരൻ ആരോടും മിണ്ടാതെ മുറിയിലേക്ക് കയറി; രാത്രി അയൽവാസിയെത്തി കുട്ടിയെ ആക്രമിച്ചെന്ന് പരാതി
മുറിയിലാകെ രക്തം, കമിഴ്ന്നുകിടക്കുന്ന നിലയിൽ യുവാവ്,കൊയിലാണ്ടിയിൽ ദുരൂഹ മരണം