
മലപ്പുറം: അജ്ഞാത നമ്പറില്‍നിന്ന് വന്ന ലിങ്ക് തുറന്ന കെഎസ്ഇ ബി ഓഫീസിലെ താല്‍ക്കാലിക ജീവനക്കാരന് അക്കൗണ്ടിൽനിന്ന് പണം നഷ്ടമായതായി പരാതി. തിരുന്നാവായ കെഎസ്ഇബി ഓഫീസിലെ താല്‍ക്കാലിക ജീ വനക്കാരനായ സൗത്ത് പല്ലാര്‍ സ്വദേശി കരിമ്പനക്കല്‍ മുഹമ്മദ് സക്കരിയയ്ക്കാണ് പണം നഷ്ടമായത്. ഇദ്ദേഹത്തിൻ്റെ ഫോണിലെ വിവരങ്ങള്‍ മോഷ്ടിച്ചതായും പറയുന്നു.
എസ്ബിഐയുടെ യോനോ ആപ്പില്‍നിന്നെന്ന വ്യാജേനയാണ് സന്ദേശം വന്നത്. ഇതിലെ ലിങ്ക് തുറന്നതോടെ ഫോണ്‍ നിശ്ചലമായി. പിന്നാലെയാണ് അക്കൗണ്ടിൽനിന്ന് പണം നഷ്ടമായത്.
കഴിഞ്ഞദിവസം കെഎസ്ഇ ബി ഓഫീസിലെ വാട്സാപ്പ് ഗ്രൂപ്പില്‍ വന്ന പിഡിഎഫ് മെസേജും ലിങ്കും വഴി ഓഫീസിലെ മറ്റു രണ്ട് ജീവനക്കാര്‍ക്കും സമാന അനുഭവമുണ്ടായിരുന്നു. ഇവരുടെ ഫോണിലെ വാട്സാപ്പ് ഡിസ്‌കണക്റ്റാവുകയും ഡാറ്റകള്‍ കവരുകയും ചെയ്തുവെന്നാണ് പറയുന്നത്. ഇവരുടെ നമ്പറുകള്‍ സേവ് ചെയ്ത എല്ലാ ഗ്രൂപ്പുകളിലേക്കും നമ്പറുകളിലേക്കും വ്യാജ സന്ദേശം ഓട്ടോമാറ്റിക്കായി പോയി. ഇത് ഓപ്പണ്‍ ചെയ്തവരുടെയെല്ലാം ഡാറ്റകള്‍ നഷ്ടപ്പെട്ടതായി തിരൂര്‍ പൊലീസ് സ്റ്റേഷനിലും സൈബര്‍ സെല്ലിലും നല്‍കിയ പരാതിയില്‍ പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam