സിനിമ പ്രവർത്തകരെന്ന് പറഞ്ഞു, കൊച്ചിയിൽ വീട് വാടകയ്ക്ക് എടുത്തു; നടത്തിയത് മയക്കുമരുന്ന് വില്പന, അറസ്റ്റ് 

Published : Dec 03, 2023, 02:37 PM IST
സിനിമ പ്രവർത്തകരെന്ന് പറഞ്ഞു, കൊച്ചിയിൽ വീട് വാടകയ്ക്ക് എടുത്തു; നടത്തിയത് മയക്കുമരുന്ന് വില്പന, അറസ്റ്റ് 

Synopsis

സിനിമ പ്രവർത്തകരെന്ന വ്യാജേന വീട് വാടകയ്ക്ക് എടുത്ത് വൻ തോതിൽ മയക്ക്മരുന്ന് വില്പന നടത്തിവരികയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. 

കൊച്ചി : സിനിമാ പ്രവർത്തകരെന്ന വ്യാജേന വീട് വാടകയ്ക്കെടുത്ത് മയക്ക് മരുന്നു വിൽപ്പന നടത്തിയ 2 പേർ പിടിയിൽ. വടക്കൻ പറവൂർ കരുമാല്ലൂർ തട്ടാമ്പടി സ്വദേശി നിഥിൻ വേണുഗോപാൽ , നീറിക്കോട് സ്വദേശി നിഥിൻ വിശ്വൻ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നായി 19 ഗ്രാം എംഡിഎംഎ പിടികൂടി. ഇരുവരും സിനിമ പ്രവർത്തകരെന്ന വ്യാജേന വീട് വാടകയ്ക്ക് എടുത്ത് വൻ തോതിൽ മയക്ക്മരുന്ന് വില്പന നടത്തിവരികയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. 

ഇത് തുടക്കം മാത്രം. മൂന്നാംവട്ടവും നരേന്ദ്രമോദി ഇന്ദ്രപ്രസ്ഥത്തില്‍ അധികാരത്തിലേറുമെന്ന് വി.മുരളീധരന്‍

പവർഹൗസ് ജംഗ്ഷനിൽ വൻ കഞ്ചാവ് വേട്ട

തിരുവനന്തപുരം പവർഹൗസ് ജംഗ്ഷനിൽ വൻ കഞ്ചാവ് വേട്ട. നാല് പേരിൽ നിന്നായി 13 കിലോ കഞ്ചാവ് പിടികൂടി. ബീമാപ്പള്ളി സ്വദേശി അൻസാരി, ഷരീഫ്, ഓട്ടോഡ്രൈവർ ഫൈസൽ, ബാലരാമപുരം സ്വദേശി സജീർ എന്നിവരെയാണ് പിടികൂടിയത്. രാവിലെ 10മണിയോടെയായിരുന്നു സംഭവം. അനന്തപുരി എക്സ്‍പ്രസിൽ വന്ന ശേഷം ഓട്ടോയിൽ കയറുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്. ട്രോളി ബാഗിലൂടെയാണ് പ്രതികള്‍ കഞ്ചാവ് കടത്തിയത്. പ്രതികള്‍ ക്രിമിനൽ കേസിൽ ഉള്‍പ്പെട്ടെവരാണെന്ന് പൊലീസ് അറിയിച്ചു. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് എക്സൈസ് സ്‍ക്വാഡ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. 

PREV
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു