കാർഷിക ഉത്പന്നങ്ങൾ റേഷൻ കടകളിലൂടെ വിൽക്കാൻ അവസരമൊരുക്കും - മന്ത്രി ജി.ആർ അനിൽ

Published : Aug 17, 2023, 03:19 PM IST
കാർഷിക ഉത്പന്നങ്ങൾ റേഷൻ കടകളിലൂടെ വിൽക്കാൻ അവസരമൊരുക്കും - മന്ത്രി ജി.ആർ അനിൽ

Synopsis

കാർഷിക രംഗത്ത് സർക്കാർ നടത്തുന്ന ഫലപ്രദമായ ഇടപെടലുകളാണ് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്  കേരളത്തിൽ വിലവർധനവ് പിടിച്ച് നിർത്തുന്നതെന്നും മന്ത്രി

തിരുവനന്തപുരം: ഗ്രാമീണ മേഖലകളിലെ റേഷൻ കടകളിൽ പ്രദേശത്തെ കർഷകരുടെയും കുടുംബശ്രീയുടെയും ഉത്പന്നങ്ങൾ വിൽക്കാൻ അവസരം ഒരുക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. നെടുമങ്ങാട് നഗരസഭയും, കൃഷി ഭവനും സംയുക്തമായി സംഘടിപ്പിച്ച കർഷക ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കാർഷിക രംഗത്ത് സർക്കാർ നടത്തുന്ന ഫലപ്രദമായ ഇടപെടലുകളാണ് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്  കേരളത്തിൽ വിലവർധനവ് പിടിച്ച് നിർത്തുന്നത്. ഓരോ വർഷം കഴിയുമ്പോഴും ഉത്പാദനരംഗത്ത് കേരളം മുന്നേറുകയാണ്. തരിശ് രഹിത ഭൂമിയെന്ന ലക്ഷ്യത്തിലേക്ക് കേരളം നീങ്ങുകയാണെന്നും മന്ത്രി പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളേയും സഹായിക്കുന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും മന്ത്രി വ്യക്തമാക്കി. 

നെടുമങ്ങാട് നഗരസഭാ പരിധിയിലെ തെരഞ്ഞെടുത്ത കർഷകരെ ചടങ്ങിൽ ആദരിച്ചു. കല്ലുവരമ്പ് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ നെടുമങ്ങാട് നഗരസഭ ചെയർപേഴ്‌സൺ സി.എസ് ശ്രീജ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ എസ്.രവീന്ദ്രൻ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.

Read also:  സുഹൃത്ത് ചതിച്ചെന്ന് നാട്ടിലുള്ള മകനെ വിളിച്ച് പറഞ്ഞു, ശേഷം കാണാതായി; പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വേലസംഘങ്ങൾ തമ്മിലുള്ള വൈരാഗ്യം; ആനമങ്ങാട് പൂരത്തിനിടെ അടിപിടി, നാല് പേര്‍ അറസ്റ്റില്‍
വാടക കാർ തർക്കം; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ