കൊല്ലത്ത് ഫുൾ ഫാമിലിയെത്തി അടിച്ച് മാറ്റിയത് കടലാസ് റോസ! 6 വർഷം ഓമനിച്ച ചെടിച്ചട്ടിയുമായി സ്കൂട്ടറിൽ പറപറന്നു

Published : Jan 18, 2024, 03:46 PM ISTUpdated : Jan 18, 2024, 04:13 PM IST
കൊല്ലത്ത് ഫുൾ ഫാമിലിയെത്തി അടിച്ച് മാറ്റിയത് കടലാസ് റോസ! 6 വർഷം ഓമനിച്ച ചെടിച്ചട്ടിയുമായി സ്കൂട്ടറിൽ പറപറന്നു

Synopsis

നഹാസും കുടുംബവും കഴിഞ്ഞ  6 വർഷമായി പരിചരിച്ച് പോന്നിരുന്ന ചെടിയാണ് സകുടുംബമെത്തി യുവാവ് മോഷ്ടിച്ചത്. നേരത്തെയും പലതവണ നഹാസിന്‍റെ വീട്ടിൽ നിന്നും ചെടികൾ മോഷണം പോയിരുന്നു.

കൊല്ലം: കൊല്ലത്ത് വീട്ടിൽ പരിപാലിച്ചിരുന്ന ചെടി ചട്ടിയോടെ അടിച്ചുമാറ്റുന്ന വീഡിയോ പുറത്ത്. മുണ്ടയ്ക്കൽ അമൃതകുളം ഇന്ദിരാജി ജംഗ്ഷന് സമീപം താമസിക്കുന്ന  സ്ബിഐ മുൻ ചീഫ് മാനേജർ നഹാസിന്റെ വീടിന്റെ മതിലിനു മുകളിൽ വെച്ചിരുന്ന ചെടിയാണ് ചട്ടിയോട് കൂടി ഇരുചക്രവാഹനത്തിൽ എത്തി കവർച്ച ചെയ്തത്. സകുടുംബമായി എത്തിയ യുവാവാണ് നിറയെ പൂക്കളുള്ള ചെടിച്ചട്ടി മോഷ്ടിച്ചത്.

ചൊവ്വാഴ്ച രാത്രി മോഷണം പോയത്. സ്കൂട്ടറിലെത്തിയ യുവാവും യുവതിയുമാണ് മതിലിൽ വെച്ചിരുന്ന നിറയെ പൂക്കളുള്ള ബോഗൻവില്ല ചെടി അടിച്ചെടുത്ത്. യുവാവിനൊപ്പം സ്കൂട്ടറിന് പിന്നിൽ ചുവന്ന ചുരിദാറിൽ ഒരു യുവതിയും  ഇവർക്കൊപ്പം ഒരു കൈക്കുഞ്ഞുമുണ്ടായിരുന്നു. സ്കൂട്ടറിൽ റോഡിന് മറുവശത്ത് വന്ന സംഘം പിന്നീട് പതിയെ വാഹനം തിരിച്ച് മതിലിനടുത്ത് എത്തുന്നതും ഞൊടിയിടയിൽ ചെടിച്ചട്ടി കൈക്കലാക്കി തിരികെ പോകുന്നതും വീഡിയോയിൽ കാണാം.

നഹാസും കുടുംബവും കഴിഞ്ഞ  6 വർഷമായി പരിചരിച്ച് പോന്നിരുന്ന ചെടിയാണ് സകുടുംബമെത്തി യുവാവ് മോഷ്ടിച്ചത്. നേരത്തെയും പലതവണ നഹാസിന്‍റെ വീട്ടിൽ നിന്നും ചെടികൾ മോഷണം പോയിരുന്നു. ഇതിന് പിന്നാലെയാണ്  മോഷണം തടയാനായി വീടിനു ചുറ്റും നഹാസ് സിസിടിവി വെച്ചത്. എന്നാൽ സിസിടിവി ഉണ്ടായിട്ടും ചെടി അടിച്ച് മാറ്റിയിരിക്കുകയാണ് സ്കൂട്ടറിലെത്തിയ കുടുംബം. സംഭവത്തിൽ വീഡിയോ സഹിതം പരാതി നൽകാനൊരുങ്ങുകയാണ് നഹാസ്.

അടുത്തിടെ മൊഹാലിയിലും സമാന സംഭവം അരങ്ങേറിയിരുന്നു. മൊഹാലിയിലെ ഒരു വീടിന് പുറത്ത് നിന്ന്  പൂച്ചട്ടികൾ മോഷ്ടിക്കുന്ന രണ്ട് സ്ത്രീകളുടെ വീഡിയോ കഴിഞ്ഞ നവംബറിൽ പുറത്ത് വന്നിരുന്നു. മൊഹാലിയിലെ സെക്ടർ 78 ലെ ഒരു വീടിന് പുറത്തായിരുന്നു സംഭവം. കാറിലെത്തിയ രണ്ട് സ്ത്രീകൾ വാഹനം നിർത്തി, പുറത്തിറങ്ങി  വീടിന് നേര്‍ക്ക് നടന്ന് എത്തിയ ശേഷം പ്രധാന ഗേറ്റിനോട് ചേർന്നുള്ള തൂണുകളിൽ സ്ഥാപിച്ചിരുന്ന പൂച്ചട്ടികൾ മോഷ്ടിക്കുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.

Read More :  'പൊട്ടറ്റോ ചിപ്‌സും ചോക്ലേറ്റും മോഷ്ടിച്ചു', വിദ്യാർത്ഥികളെ ഡീബാർ ചെയ്ത് കോളേജ്, തടഞ്ഞ് കോടതി, പകരം ശിക്ഷ!

PREV
click me!

Recommended Stories

ആലുവ റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ കുഴഞ്ഞുവീണ് യുവാവ് മരിച്ചു
'അടുത്ത തെരഞ്ഞെടുപ്പ് വരെ അവിടെ കിടക്കില്ല ഈ ചുവരെഴുത്തുകൾ', മാതൃകയായി ഈ സ്ഥാനാർത്ഥികൾ