'അമ്മേനെ വിടെടീ...', കുടുംബ പ്രശ്നം, തെരുവിൽ ഏറ്റുമുട്ടി അയൽവാസികൾ, തടസം പിടിച്ച യുവാവിന് വെട്ടേറ്റു, കേസ്

Published : Oct 15, 2024, 10:44 AM IST
'അമ്മേനെ വിടെടീ...', കുടുംബ പ്രശ്നം, തെരുവിൽ ഏറ്റുമുട്ടി അയൽവാസികൾ, തടസം പിടിച്ച യുവാവിന് വെട്ടേറ്റു, കേസ്

Synopsis

കുടുംബ പ്രശ്നത്തിന്റെ പേരിൽ അപവാദ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് തമ്മിലടിച്ച് അയൽവാസികൾ. പ്രശ്നത്തിൽ തടസം പിടിച്ച യുവതികളിലൊരാളുടെ ഭർത്താവിനെ വെട്ടി പരിക്കേൽപ്പിച്ച് എതിർഭാഗത്തെ യുവതിയുടെ മകൻ

പുത്തൻവേലിക്കര: കുടുംബ പ്രശ്നത്തിന്റെ പേരിൽ അപവാദ പ്രചാരണം നടത്തിയത് ചോദ്യം ചെയ്ത അയൽവാസികൾ തമ്മിൽ തല്ലി. ആലുവ പുത്തൻ വേലിക്കരയിൽ 11ാം തിയതിയാണ് സംഭവം നടന്നത്. റോഡിൽ ഇറങ്ങി അസഭ്യ വർഷത്തോടെ തമ്മിൽ തല്ലുന്ന സ്ത്രീകളും ഇവരെ പിടിച്ച് മാറ്റാൻ ശ്രമിക്കുന്ന പെൺമക്കളുടേയും അടക്കമുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. 

അപവാദ പ്രചാരണം ചോദിക്കാൻ ചെന്നതോടെയാണ് അയൽവാസികൾക്കിടയിൽ അടിപൊട്ടിയത്. സംഘർഷത്തിൽ ഏർപ്പെട്ടവരിൽ ഒരു സ്ത്രീ ഭിന്നശേഷിയുള്ള സ്ത്രീയാണ്. ഭിന്നശേഷിക്കാരിയായ യുവതിയുടെ ഭർത്താവാണ് തമ്മിലടിച്ചവരെ പിടിച്ച് മാറ്റി വിട്ടത്. എന്നാൽ സംഭവം നടന്ന അതേ ദിവസം തന്നെ ഇയാളെ അയൽവാസിയുടെ മകനും സുഹൃത്തുക്കളും വെട്ടിപ്പരിക്കേൽപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ ആറ് പേർക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. പുത്തൻ വേലിക്കര സ്വദേശി ബിപിന്, ദീപു, ദീപ്തി, കുഞ്ഞുമേരി എന്നിവർ ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തത്. 

പരസ്പരം വാക്കേറ്റത്തിനിടെ ഭിന്നശേഷിക്കാരിയായ സ്ത്രീയും അയൽവാസിയും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ആക്രോശത്തോടെ മുടിയിൽ അടക്കം ഇരുവരും പിടിച്ച് മർദ്ദനം ആരംഭിച്ചതോടെ ഒപ്പമുണ്ടായിരുന്ന യുവതികൾ പിടിച്ച് മാറ്റാനും ഇടയിൽ മർദ്ദിക്കുകയും ആയിരുന്നു. ഭിന്നശേഷിക്കാരിയായ യുവതിയുടെ ഭർത്താവിന് വെട്ടേറ്റ സംഭവത്തിലാണ് പൊലീസ് കേസ് എടുത്തിട്ടുള്ളത്. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അടിച്ച് പൂസായി വഴക്ക്, അരൂരിൽ കാപ്പ കേസ് പ്രതിയായ യുവാവിനെ സുഹൃത്ത് പട്ടികയ്ക്ക് തലയ്ക്കടിച്ചു, മരണം; പ്രതി പിടിയിൽ
കൊച്ചിയിലെ വനിതാ ഡോക്ടർക്ക് ഒരു ഫോൺ വന്നു, പറഞ്ഞത് വിശ്വസിച്ച് 6.38 കോടി രൂപ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിച്ചു; വൻ തട്ടിപ്പ് !