രാവിലെ വീട്ടുകാർ കേട്ടത് അസാധാരണ കരച്ചിൽ; കോഴിക്കൂട്ടിൽ നോക്കിയപ്പോൾ കരിങ്കോഴിയെ അടക്കം വിഴുങ്ങി ഭീമൻ അതിഥി

Published : May 31, 2025, 06:54 PM IST
രാവിലെ വീട്ടുകാർ കേട്ടത് അസാധാരണ കരച്ചിൽ; കോഴിക്കൂട്ടിൽ നോക്കിയപ്പോൾ കരിങ്കോഴിയെ അടക്കം വിഴുങ്ങി ഭീമൻ അതിഥി

Synopsis

രാവിലെ കോഴികളുടെ അസാധാരണ കരച്ചിൽ കേട്ടു വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് പെരുമ്പാമ്പിനെ കണ്ടത്

പത്തനംതിട്ട: പന്തളം ഉളനാട് കൊട്ടാരത്തിൽ രമേശ്‌ കുമാറിന്റെ പുരയിടത്തിൽനിന്ന് പെരുമ്പാമ്പിനെ പിടികൂടിയത്. രാവിലെ കോഴികളുടെ അസാധാരണ കരച്ചിൽ കേട്ടു വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് പെരുമ്പാമ്പിനെ കണ്ടത്. ഇതിനിടയിൽ പെരുമ്പാമ്പ് കരിങ്കോഴി ഇനത്തിൽപ്പെട്ട നാലു കോഴികളെ അകത്താക്കുകയും ചെയ്തു. 

ബ്ലോക്ക് പഞ്ചായത്തഗം പോൾ രാജൻ, ഗ്രാമപഞ്ചായത്തഗം മിനി സാം എന്നിവരുടെ സാന്നിധ്യത്തിൽ സ്ഥലത്തെത്തിയ റാന്നി വനംവകുപ്പ് ആർ.ആർ.ടീം പെരുമ്പാമ്പിനെ പിടികൂടി കൊണ്ടുപോയി. റാന്നി ആർ.ആർ.റ്റി എസ്.എഫ്.ഒ ജിജോ ജോർജ്, ബി എഫ്ഒമാരായ എഎസ് നിധിൻ, പ്രത്യുഷ് പി ശശാങ്കൻ തുടങ്ങിയവരാണ് പാമ്പിനെ പിടിക്കൂടിയത്. ശക്തമായ മഴയിൽ അച്ചൻകോവിലാറിൻ്റെ തീരത്തുള്ള ഈ പുരയിടത്തിലേയ്ക്ക് പാമ്പ് ഒഴികിയെത്താനാണ് സാധ്യത.

PREV
Read more Articles on
click me!

Recommended Stories

പാലക്കാട് കോൺഗ്രസ് നേതാവിൻ്റെ വീടിന് നേരെ ആക്രമണം; ഒരാളുടെ കണ്ണിന് ഗുരുതര പരിക്ക്, പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ്
മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ