കമ്പനി കേസില്‍ കുടുക്കി; വിദേശത്ത് ജയിലിലായി കൊടുവള്ളി സ്വദേശി, സഹായം തേടി കുടുംബം പാണക്കാട്ട്

Published : Mar 05, 2022, 10:14 AM ISTUpdated : Mar 05, 2022, 10:38 AM IST
കമ്പനി കേസില്‍ കുടുക്കി; വിദേശത്ത് ജയിലിലായി കൊടുവള്ളി സ്വദേശി, സഹായം തേടി കുടുംബം പാണക്കാട്ട്

Synopsis

ദുബൈയിൽ അൽ സുൽത്താൻ ഇലക്ട്രോ മെക്കാനിക്കലിൽ എ.സി മെക്കാനിക്കായി ജോലി ചെയ്തുവരുന്നതിനിടെയാണ് കൂടെ ജോലി ചെയ്യുന്ന തമിഴ്നാട് റാണിപ്പെട്ട് സ്വദേശി അരവിന്ദന്‍റെ മരണമുണ്ടാവുന്നത്.ഷിജുവിന്‍റെ അശ്രദ്ധമൂലം ഷോക്കേറ്റാണ് അരവിന്ദൻ മരിച്ചതെന്നാണ് കേസുണ്ടായത്.

വിദേശത്ത് ജയിലിലുള്ള കൊടുവള്ളി സ്വദേശി ഷിജുവിന്‍റെ മോചനത്തിന് സഹായം തേടി കുടുംബം പാണക്കാട്ടെത്തി. തമിഴ്നാട് സ്വാദേശിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ഷിജു യൂഎഇ ഫുജൈറ ഖൽബ ജയിലിൽ കഴിയുന്നത്. അമ്മയുടെ ഏക മകനാണ് ഷിജു. ഭാര്യയും നാല് കുട്ടികളുമുള്ള ഷിജുവാണ് ഇവരുടെ കുടുംബത്തിന്‍റെ ഏക ആശ്രയം. ദുബൈയിൽ അൽ സുൽത്താൻ ഇലക്ട്രോ മെക്കാനിക്കലിൽ എ.സി മെക്കാനിക്കായി ജോലി ചെയ്തുവരുന്നതിനിടെയാണ് കൂടെ ജോലി ചെയ്യുന്ന തമിഴ്നാട് റാണിപ്പെട്ട് സ്വദേശി അരവിന്ദന്‍റെ മരണമുണ്ടാവുന്നത്.

ഷിജുവിന്‍റെ അശ്രദ്ധമൂലം ഷോക്കേറ്റാണ് അരവിന്ദൻ മരിച്ചതെന്നാണ് കേസുണ്ടായത്.രക്ഷപ്പെടുത്താനെന്ന വ്യാജേനെ കമ്പനി ഷിജുവിനെ കേസിൽ കുടുക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു കേസിന്‍റെ കാര്യങ്ങൾക്കെന്ന് പറഞ്ഞ് നിരവധി രേഖകളിൽ ഒപ്പ് വെപ്പിച്ചു. പൊലീസ് അറസ്റ്റ് ചെയ്തു ജയിലിലടച്ചപ്പോഴാണ് ഇത് കുറ്റസമ്മത മൊഴിയായിരുന്നുവെന്ന് ഷിജു മനസ്സിലാക്കുന്നത്. ഇപ്പോള്‍ ഒരു വർഷത്തോളമായി ഷിജു ജയിലിൽ കഴിയുകയുകയാണ്.

മോചനത്തിനായി മരിച്ച അരവിന്ദന്‍റെ കുടുംബത്തിന് ഇന്ത്യൻ രൂപ 40 ലക്ഷം ധനസഹായം നല്‍കണമെന്നാണ് യൂഎഇ സുപ്രീം കോടതി വിധിച്ചിട്ടുള്ളത്.കമ്പനിക്ക് ഇൻഷുറൻസ് ഇല്ലെന്ന് മനസിലാക്കിയതോടെ മരിച്ച അരവിന്ദന്‍റെ കുടുംബം കൂടുതല്‍ ധനസഹായം ആവശ്യപെട്ട് നിയമനടപടികളുമായി മുന്നോട്ട് പോകുകയാണ്. സഹായിക്കാമെന്ന ഉറപ്പ് പാണക്കാടുനിന്നും കിട്ടിയതിന്‍റെ ആശ്വസത്തിലാണ് ഇപ്പോള്‍ ഷിജുവിന്‍റെ കുടുംബം. 

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ വേണ്ടത് 80 ലക്ഷം; സുമനസ്സുകളുടെ കനിവ് തേടി പിഞ്ചുസഹോദരങ്ങള്‍
ഗുരുതരമായ തലാസീമിയ രോഗത്തെ തോല്‍പ്പിക്കാന്‍ സുമനസ്സുകളുടെ കനിവ് തേടുകയാണ് കോഴിക്കോട് കായണ്ണയിലെ പിഞ്ചു സഹോദരങ്ങള്‍.  മാട്ടനോട് പള്ളിമുക്ക് സ്വദേശി ഷമീറിന്റെ മക്കളായ മുഹമ്മദ് ഷഹല്‍ഷാനും (11) ആയിഷാ തന്‍ഹ (7) യുമാണ് കഴിഞ്ഞ ആറുവര്‍ഷമായി രക്താണുക്കളെ ബാധിക്കുന്ന ജനിതകരോഗത്തിന് ചികിത്സ തേടുന്നത്. വിദഗ്ദ ഡോക്ടര്‍മാരുടെ പരിശോധനയില്‍ മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെ കുട്ടികള്‍ക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താനാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. 80 ലക്ഷം രൂപയും അനുബന്ധ ചിലവുകളുമാണ് ചികിത്സയ്ക്കായി പ്രതീക്ഷിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തുന്നിയ വസ്ത്രം വാങ്ങാനെത്തി അയൽവാസി, എത്ര വിളിച്ചിട്ടും യുവതി വാതിൽ തുറന്നില്ല; വാതിൽ കുത്തിത്തുറന്നപ്പോൾ പൊള്ളലേറ്റ് മരിച്ച നിലയിൽ
സ്‌നേഹതീരം ബീച്ചില്‍ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് മുങ്ങിത്താണ് 2 എന്‍ജിനിയറിങ് വിദ്യാര്‍ഥികൾ; രക്ഷകരായി ലൈഫ് ഗാര്‍ഡുകള്‍