കോന്നിയിൽ പഞ്ചായത്ത് ഹാളിൽ സിഡിഎസ് യോഗത്തിനിടെ ഫാൻ പൊട്ടിവീണു, കുടുംബശ്രീ അംഗത്തിന് മുഖത്ത് പരിക്ക്; പ്രതിഷേധവുമായി അംഗങ്ങൾ

Published : Jul 22, 2026, 04:52 PM IST
Fan

Synopsis

കോന്നിയിൽ കുടുംബശ്രീ സിഡിഎസ് യോഗത്തിനിടെ സീലിംഗ് ഫാൻ പൊട്ടിവീണ് അംഗത്തിന് പരിക്കേറ്റു. കോന്നി പഞ്ചായത്ത് ഓഫീസിലെ പഴക്കമേറിയ കെട്ടിടത്തിൽ വെച്ചായിരുന്നു യോഗം നടന്നത്, പരിക്കേറ്റ സന്ധ്യ എന്ന സ്ത്രീ ചികിത്സയിലാണ്.

പത്തനംതിട്ട: കോന്നിയിൽ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റി യോഗം നടക്കുന്നതിനിടെ സീലിംഗ് ഫാൻ പൊട്ടിവീണ് കുടുംബശ്രീ അംഗത്തിന് പരുക്കേറ്റു. കോന്നി സ്വദേശിനിയായ സന്ധ്യയ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്. കോന്നി പഞ്ചായത്ത് ഓഫീസിലെ കമ്മ്യൂണിറ്റി ഹാളിൽ കുടുംബശ്രീ സിഡിഎസ് യോഗം നടന്നു കൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി അപകടം ഉണ്ടായത്. ഹാളിന്റെ മേൽക്കൂരയിൽ ഉറപ്പിച്ചിരുന്ന സീലിംഗ് ഫാൻ അഴിഞ്ഞു വീഴുകയായിരുന്നു. അപകടത്തിൽ കോന്നി സ്വദേശി സന്ധ്യയുടെ മുഖത്താണ് പരുക്കേറ്റത്.

അപകടം നടന്ന ഉടൻ തന്നെ പരിക്കേറ്റ സന്ധ്യയെ സമീപത്തുള്ള കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ അവിടെ ചികിത്സയിലാണ്. പഞ്ചായത്ത് ഓഫീസിലെ കമ്മ്യൂണിറ്റി ഹാൾ സ്ഥിതി ചെയ്യുന്നത് പഴക്കമേറിയ കെട്ടിടത്തിലാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. കെട്ടിടങ്ങളുടെ കാലപ്പഴക്കമാണ് അപകടത്തിന് കാരണമായതെന്നും, ഇവയുടെ അറ്റകുറ്റപ്പണികളും സുരക്ഷാ പ്രശ്നങ്ങളും ഉടൻ തന്നെ പരിഹരിക്കുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ശനിയാഴ്ച കടവൂർ ക്ഷേത്രത്തിലേക്ക് കാറുമെടുത്ത് പോയ രമ്യയും രണ്ട് കുട്ടികളും എവിടെ? അന്വേഷണം ഊർജിതമാക്കി പൊലീസ്
'സിത്താര'യെ 'ഓറഞ്ച് വിക്ടോറിയ' ഇടിച്ച സംഭവം, കപ്പൽ കമ്പനിക്കെതിരെയുള്ള അന്വേഷണം തുടരാമെന്ന് ഹൈക്കോടതി, സ്റ്റേ നീക്കി