
കൊച്ചി: കൊച്ചി തീരത്ത് കപ്പലിടിച്ച് മത്സ്യബന്ധന ബോട്ട് തകർന്ന സംഭവത്തിൽ കപ്പൽ കമ്പനിക്ക് തിരിച്ചടി. അന്വേഷണത്തിനുള്ള സ്റ്റേ ഹൈക്കോടതി നീക്കി. ഓറഞ്ച് വിക്ടോറിയ എന്ന സിംഗപ്പൂർ കപ്പലിടിച്ചായിരുന്നു ബോട്ട് തകർന്നത്. സംഭവത്തിൽ കോസ്റ്റൽ പൊലീസിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇന്ത്യയുടെ എക്സ്ക്ലൂസീവ് എക്കണോമിക്സ് സോണിലാണ് അപകടം നടന്നതെന്നും കോടതി വ്യക്തമാക്കി.
2016 ലെ കേന്ദ്ര വിജ്ഞാപനം കോസ്റ്റൽ പൊലീസിന് ഈ കേസ് അന്വേഷിക്കാൻ അധികാരം നൽകിയിട്ടുണ്ടെന്ന് കോടതി പറഞ്ഞു. 35 നോട്ടിക്കൽ മൈൽ അകലെയുള്ള അപകടം കോസ്റ്റൽ പൊലീസിന് അധികാര പരിധിയില്ലെന്ന വാദവും കോടതി തള്ളി. 2021 മുതൽ ഉള്ള സ്റ്റേ നീക്കിയത് സർക്കാർ ഇടപെടലിനെത്തുടർന്നായിരുന്നു. തിരുവനന്തപുരം സ്വദേശി സ്വദേശിയുടെ സിത്താര എന്ന ബോട്ടിനായിരുന്നു കപ്പൽ ഇടിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam