Honey Bee Attack : മലപ്പുറത്ത് തേനീച്ചയുടെ കുത്തേറ്റ കർഷകൻ മരിച്ചു

Published : Jan 30, 2022, 11:17 AM ISTUpdated : Jan 30, 2022, 11:21 AM IST
Honey Bee Attack :  മലപ്പുറത്ത് തേനീച്ചയുടെ കുത്തേറ്റ കർഷകൻ മരിച്ചു

Synopsis

 ചികിൽസയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്. മമ്പാട് പുള്ളിപ്പാടം അടക്കാക്കുണ്ടിൽ കാട് വെട്ടുന്നതിനിടെ ഇന്നലെയാണ് കരീമിന് തേനീച്ചയുടെ കുത്തേറ്റത്.

മലപ്പുറം: മമ്പാട് തേനീച്ചയുടെ കുത്തേറ്റ കർഷകൻ മരിച്ചു. പുളളിപ്പാടം ഇല്ലിക്കൽ കരീമാണ് മരിച്ചത്. 67 വയസായിരുന്നു. തേനീച്ചയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കരീമിനെ ആദ്യം നിലമ്പൂർ ജില്ലാ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ചികിൽസയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്. മമ്പാട് പുള്ളിപ്പാടം അടക്കാക്കുണ്ടിൽ കാട് വെട്ടുന്നതിനിടെ ഇന്നലെയാണ് കരീമിന് തേനീച്ചയുടെ കുത്തേറ്റത്.

Read More : തേനീച്ചക്കൂട് പരുന്ത് റാഞ്ചി: കുത്തേറ്റ് രണ്ട് ആടുകൾ ചത്തു, മൂന്ന് പേർക്ക് പരിക്ക്

PREV
Read more Articles on
click me!

Recommended Stories

കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി
പാപനാശിനിയെന്ന് ഭക്തരുടെ വിശ്വാസം, പക്ഷേ വന്യജീവി ആക്രമണ ഭീഷണിയും അപകട സാധ്യതയും; ഭക്തർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്