വാഴത്തോട്ടത്തിന് രാത്രി കാവലിരിക്കാൻ പോയ ക‍ര്‍ഷകൻ മടങ്ങിവന്നില്ല, തിര‌ഞ്ഞുപോയ സഹോദരൻ കണ്ടത് ഇടവഴിയിൽ മൃതദേഹം

Published : Apr 09, 2024, 02:28 PM IST
വാഴത്തോട്ടത്തിന് രാത്രി കാവലിരിക്കാൻ പോയ ക‍ര്‍ഷകൻ മടങ്ങിവന്നില്ല, തിര‌ഞ്ഞുപോയ സഹോദരൻ കണ്ടത് ഇടവഴിയിൽ മൃതദേഹം

Synopsis

ചെർപ്പുളശ്ശേരി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി

പാലക്കാട്: വാഴത്തോട്ടത്തിന് രാത്രി കാവലിരിക്കാൻ പോയ കര്‍ഷകൻ മരിച്ചു. ചെർപ്പുളശ്ശേരി ചളവറ തൃക്കാരമണ്ണ വാരിയത്തൊടി രാമചന്ദ്രൻ (48) ആണ് മരിച്ചത്. പാടത്തിന് സമീപത്തെ ഇടവഴിയിലാണ് രാമചന്ദ്രന്റെ മൃതദേഹം കണ്ടെത്തിയത്. കാട്ടുപന്നി ശല്യമുള്ള വാഴത്തോട്ടത്തിന് രാത്രിയിൽ കാവലിരിക്കാൻ പോയതായിരുന്നു. ഹൃദയാഘാതം മൂലമുള്ള മരണം എന്നാണ് പ്രാഥമിക നിഗമനം. രാമചന്ദ്രൻ രാവിലെ വീട്ടിലെത്താത്തതിനെ തുടർന്ന് സഹോദരൻ അന്വേഷിച്ച് പോയപ്പോഴാണ് ഇടവഴിയിൽ രാമചന്ദ്രനെ മരിച്ച നിലയിൽ കണ്ടത്. ചെർപ്പുളശ്ശേരി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി
തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ