വെള്ളറടയിൽ സൂപ്പർമാർക്കറ്റ് ഉടമയെ മർദ്ദിച്ച കേസിൽ അച്ഛനും മകനും അറസ്റ്റിൽ

Published : May 15, 2026, 02:11 PM IST
Arrest

Synopsis

വെള്ളറടയിൽ സൂപ്പർമാർക്കറ്റ് ഉടമയെ ആക്രമിച്ച കേസിൽ അച്ഛനും മകനും അറസ്റ്റിൽ. കടയിലെ ജീവനക്കാരിയായിരുന്ന ഭാര്യയോടുള്ള സംശയമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ഗുരുതരമായി പരിക്കേറ്റ കടയുടമ ദിപിൻകുമാർ ആശുപത്രിയിൽ ചികിത്സയിലാണ്.

തിരുവനന്തപുരം: വെ​ള്ള​റ​ട നി​ല​മാം​മൂ​ട് സൂ​പ്പ​ര്‍ മാ​ര്‍ക്ക​റ്റ് ഉ​ട​മയെ ആ​ക്ര​മി​ച്ച അച്ഛനും മകനും പൊ​ലീ​സ് പി​ടി​യി​ൽ. ശനിയാഴ്ച്ച രാ​ത്രി 9:40ന് ​സൂ​പ്പ​ര്‍ മാ​ര്‍ക്ക​റ്റ് അ​ട​ച്ചു കൊ​ണ്ട് നി​ല്‍ക്ക​വേ ര​ണ്ടു​ദി​വ​സം മു​ന്‍പാ​ണ് ഇവർ മാ​ര​ക ആ​യു​ധ​ങ്ങളു​മാ​യെ​ത്തി ഉടമയെ ക്രൂ​ര​മാ​യി മ​ര്‍ദ്ദി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര​മായി പ​രി​ക്കേ​റ്റ ഉടമ ദി​പി​ന്‍കു​മാ​ര്‍ വെ​ള്ള​റ​ട സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​ തേടി. 

വെള്ളറട പൊ​ലീ​സ് സം​ഘം ദിപിൻകുമാറിൻ്റെ പരാതിയിൽ കേസെടുത്തു. പിന്നീട് ആക്രമണം നടന്ന സ്ഥലത്തെത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. പ്രതികളുടെ പങ്ക് ബോധ്യപ്പെട്ടതിന് പിന്നാലെയാണ് അച്ഛൻ സു​നി​ല്‍കു​മാ​ര്‍(39 ) മകൻ സു​ജി​ന്‍ (18) എ​ന്നി​വ​രെ പൊലീസ് പി​ടി​കൂ​ടിയത്. 

പി​ടി​യി​ലാ​യ സു​നി​ല്‍കു​മാ​ര്‍ വ​ര്‍ഷ​ങ്ങ​ളാ​യി വി​ദേ​ശ​ത്ത് ജോ​ലി​യി​ലാ​യി​രു​ന്നു. സു​നി​ല്‍ കു​മാ​റി​ന്‍റെ ഭാ​ര്യ സൂ​പ്പ​ര്‍മാ​ര്‍ക്ക​റ്റി​ലെ ജീ​വ​ന​ക്കാ​രി​യു​മാ​യി​രു​ന്നു. ഭാര്യയോടുള്ള സംശത്തിലാണ് ആ​ക്ര​മ​ണമെന്ന് പൊലീസ് പറയുന്നു. സ​ര്‍ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ നി​സാ​മു​ദ്ദീ​ന്‍, എ​സ് ഐ പ്ര​ജീ​ഷ്‌​കു​മാ​റി​ന്‍റെ നേ​തൃത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍ഡ് ചെ​യ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ശ്രീരാഗിൻ്റെ വിരലിലെ പരിക്ക് കണ്ട സഹോദരി കൈയ്യോടെ പൊക്കി; രാത്രി വീടിനകത്ത് കയറി വീട്ടമ്മയെ വധിക്കാൻ ശ്രമിച്ചയാൾ പിടിയിൽ
പുതുക്കാട് പട്ടാപ്പകൽ പെൺകുട്ടിക്ക് നേരെ യുവാവിന്റെ അതിക്രമം; പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി