
തിരുവനന്തപുരം : നഗരൂര്‍ ചെങ്കിക്കുന്ന് കുറിയിടത്തുകോണത്ത് പുരയിടത്തിൽ സ്ഥാപിച്ച അനധികൃത വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു. പുരിയിടത്തിന് സമീപം താമസിക്കുന്ന കൊച്ചുണ്ണി , മകൻ അഖിൽ എന്നിവരാണ് മരിച്ചത് . കഴിഞ്ഞ ദിവസം രാത്രിയിൽ ഷോക്കേറ്റെന്നാണ് നിഗമനം. നാരായണൻ പോറ്റി എന്നയാളുടെ ഉടമസ്ഥതയിലുള്ള പുരിയിടത്തിൽ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നാണ് ഷോക്കേറ്റത്. മരച്ചീനി കൃഷി ചെയ്തിരുന്ന സ്ഥലത്ത് പന്നി ശല്യത്തെ നേരിടാൻ കെട്ടിയതാണ് വൈദ്യുത വേലി. സ്ഥലത്ത് കൃഷി ജോലി ചെയ്തിരുന്ന ഗോപാലനാണ് രാവിലെ പത്തു മണിയോടെ ഇരുവരെയും മരിച്ച നിലയിൽ കണ്ടത്.
നഗരൂര്‍ പൊലീസ് സംഭവത്തിൽ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. വേണു ഗോപാലൻ പോറ്റി ഗോപാലൻ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. നഗരൂർ പൊലീസ് ഇവരെ ചോദ്യം ചെയ്യുകയാണ്. വേണു ഗോപാലൻ പോറ്റിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ നിന്നാണ് വേലിയിലേയ്ക്ക് വൈദ്യംതി എടുത്തത്. സ്ഥലത്ത് കൃഷി ജോലികൾ ചെയ്തിരുന്നത് ഗോപാലനാണ്. വീട്ടിലേക്കുള്ള വൈദ്യുതി കെ എസ് ഇ ബി വിച്ഛേദിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam