
ആലുവ: ആലുവയ്ക്കടുത്ത് എടത്തല പുക്കാട്ടുപടിയിൽ ഏഴുവയസുകാരനായ മകനെ പിതാവ് ചട്ടുകം കൊണ്ട് പൊള്ളിച്ചതായി പരാതി. സംഭവത്തിൽ എടത്തല പോലീസ് കേസെടുത്തു. ഇവർ വാടകയ്ക്ക് താമസിക്കുന്ന വീടിന് സമീപത്തുള്ളവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
കുട്ടിയുടെ ശരീരത്തിൽ ക്രൂരമായ മർദനമേറ്റതിന്റെയും പൊള്ളലേറ്റതിന്റെയും പാടുകളുണ്ട്. പോലീസ് കുട്ടിയെ ചൈൽഡ് ലൈനിന് മുന്നിൽ ഹാജരാക്കിയ ശേഷം സുരക്ഷിതമായി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
വർഷങ്ങൾക്ക് മുമ്പ് അമ്മ വിവാഹമോചനം നേടി പോയതിനെ തുടർന്ന് കുട്ടികൾ പിതാവിനൊപ്പമാണ് കഴിഞ്ഞിരുന്നത്. ഇരയായ ഏഴുവയസുകാരന് പുറമെ 12-ഉം 10-ഉം വയസുള്ള രണ്ട് സഹോദരങ്ങൾ കൂടിയുണ്ട്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam