സൗദിയിലെ ജയിലിൽ കഴിയുന്ന മകന്റെ മോചനം കാത്തിരിക്കെ പിതാവ് നെഞ്ചുവേദനയെ തുടർന്ന് മരിച്ചു

Published : Sep 27, 2026, 03:44 PM IST
death

Synopsis

സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന മകൻ ഷിജുമോന്റെ മോചനം അടുത്തെത്തിയെന്ന വാർത്ത അറിഞ്ഞതിന് പിന്നാലെ പിതാവ് ടി.എ മുഹമ്മദ് മരിച്ചു.

പറവൂർ: സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന മകന്റെ മോചനം അടുത്തെത്തിയെന്ന വാർത്ത അറിഞ്ഞതിന് പിന്നാലെ പിതാവ് മരിച്ചു. വെടിമറത്തോപ്പിൽ ടിഎ മുഹമ്മദ് (75) ആണ് മരിച്ചത്. മുഹമ്മദിന്റെ മകൻ ഷിജുമോൻ നാലുമാസത്തോളമായി സൗദിയിലെ ജയിലിലാണ്. ഒരു ടാക്സി കമ്പനിയുടെ വാടകയ്‌ക്കെടുത്ത കാറിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ഷിജുമോൻ. കാറിന് ഓട്ടം കുറഞ്ഞതിനെ തുടർന്ന് വാടക കുടിശ്ശികയായി.

തുടർന്ന് കാർ കമ്പനിയിലേക്ക് തിരിച്ചേൽപ്പിച്ച് നാട്ടിലേക്ക് മടങ്ങാൻ ശ്രമിക്കുന്നതിനിടെ കമ്പനി ഷിജുമോനെതിരെ പരാതി നൽകി. വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഷിജുമോനെ പിന്നീട് ജയിലിൽ അടയ്ക്കുകയായിരുന്നു.

വിവരം നാട്ടിലെത്തിയതോടെ മുസ്‌ലിം ലീഗ് പ്രവർത്തകരും ഗ്ലോബൽ കെഎംസിസി ഭാരവാഹികളും ഇടപെട്ട് മോചനത്തിനുള്ള നടപടികൾ ആരംഭിച്ചു. മൂന്നേകാൽ ലക്ഷം രൂപ സമാഹരിച്ച് സൗദി കോടതിയിൽ അടയ്ക്കുകയും ചെയ്തു. ഒക്ടോബറിൽ ഷിജുമോന്റെ മോചനം സാധ്യമാകുമെന്ന് ലീഗ് ഭാരവാഹികൾ വെള്ളിയാഴ്ച മുഹമ്മദിന്റെ വീട്ടിലെത്തി അറിയിച്ചിരുന്നു. എന്നാൽ അന്നു രാത്രി ഒൻപതരയോടെ നെഞ്ചുവേദന അനുഭവപ്പെട്ട മുഹമ്മദ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മകന്റെ മോചനം നേരിൽ കാണാനുള്ള കാത്തിരിപ്പ് ബാക്കിയാക്കിയാണ് മരണം. ഭാര്യ: മൈമൂന. മകൾ: ഷമിത.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ലോട്ടറിക്ക് സമ്മാനം അടിച്ചില്ലെന്നാരോപിച്ച് കടയുടമയായ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ചു
അരൂരിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ; അറസ്റ്റിലായത് റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാൾ, നിരവധി കേസുകളിൽ പ്രതി