തൂണേരിയിൽ ആർ.എം.പി പ്രവർത്തകന്റെ വീട്ടിലെ കിണറിൽ മലം തള്ളി, രാഷ്ട്രീയ വിരോധമെന്ന് ആരോപണം

Published : Apr 27, 2026, 09:22 AM IST
Kinar vadakara

Synopsis

യു.ഡി.എഫിനുവേണ്ടി പ്രവർത്തിച്ചതിന്റെ പ്രതികാരമാണ് സംഭവത്തിനു പിന്നിലെന്ന് യു.ഡി.എഫ്. നേതാക്കൾ ആരോപിച്ചു

കോഴിക്കോട്: ആർ.എം.പി. പ്ര വർത്തകന്റെ വീട്ടിലെ കിണറിൽ മലം തള്ളി. നാദാപുരം തൂണേരിയിൽ ആണ് സംഭവം. ആർ.എം.പി. പ്രവർത്തകൻ തൂണേരി ചെക്കായിപ്പിടികയ്ക്കു സമീപം തുമ്പോളിപ്പൊയിൽ മനോജന്റെ വീട്ടിലെ കിണറിലാണ് മലം തള്ളിയത്. മനോജനും സഹോദരനും ഒന്നിച്ച് ഉപയോഗിക്കുന്ന കിണറാണിത്. ഞായറാഴ്ച രാവിലെ കിണറ്റിൽനിന്ന് സഹോദരൻ വെള്ളം കോരിയെടുത്തതോടെയാണ് മലം കലർന്നത് ശ്രദ്ധയിൽപ്പെട്ടത്. ആർ.എം.പി. രൂപവത്കര ണംമുതൽ സംഘടനയുടെ സജീവപ്രവർത്തകനായിരുന്നു മനോജൻ. യു.ഡി.എഫിനുവേണ്ടി പ്രവർത്തിച്ചതിന്റെ പ്രതികാരമാണ് സംഭവത്തിനു പിന്നിലെന്ന് യു.ഡി.എഫ്. നേതാക്കൾ ആരോപിച്ചു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പേരാമ്പ്രയിൽ 36 കാരിയെ കടിച്ചത് ശംഖുവരയൻ, പൂനൂരിൽ കിടക്കയിൽ പാമ്പ്, 22 കാരനും കടിയേറ്റു; കോഴിക്കോട് 2 പേ‍ർക്ക് പാമ്പ് കടിയേറ്റു
ഇടമലക്കുടിയിലെ റേഷൻ തിരിമറി; പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച് കലക്ടർ