പേരാമ്പ്രയിൽ 36 കാരിയെ കടിച്ചത് ശംഖുവരയൻ, പൂനൂരിൽ കിടക്കയിൽ പാമ്പ്, 22 കാരനും കടിയേറ്റു; കോഴിക്കോട് 2 പേ‍ർക്ക് പാമ്പ് കടിയേറ്റു

Published : Apr 27, 2026, 08:14 AM IST
kozhikode snake bite case

Synopsis

കോഴിക്കോട്ട് രണ്ട് പേർക്ക് പാമ്പുകടിയേറ്റു, ഇതിൽ ഒരാളെ ശംഖുവരയൻ പാമ്പാണ് കടിച്ചത്. കുറ്റ്യാടിയിൽ ഒരു വീട്ടിൽ നിന്ന് അഞ്ച് വെള്ളിക്കെട്ടൻ പാമ്പുകളെ കണ്ടെത്തിയതും പരിഭ്രാന്തി പരത്തി. പാമ്പ് കടിയേറ്റ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ആശുപത്രികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

കോഴിക്കോട്: കോഴിക്കോട് രണ്ടുപേര്‍ക്ക് പാമ്പുകടിയേറ്റു. പേരാമ്പ്ര കണ്ണിപ്പൊയിലിൽ ചിത്രാഞ്ജലിയിൽ ശിവദാസന്റെ മകൾ അഞ്‌ജലി(36), പൂനൂർ സ്വദേശി മുഹമ്മദ് അൻസാർ(22) എന്നിവർക്കാണ് പാമ്പുകടിയേറ്റത്. ശംഖുവരയൻ ഇനത്തിൽ പെട്ട പാമ്പാണ് അഞ്ജലിയെ കടിച്ചത്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയാണ് അൻസാറിന് പാമ്പ് കടിയേറ്റത്. കിടക്കയിൽ പാമ്പിനെ കണ്ട് പരിശോധിച്ചപ്പോഴാണ് കടിയേറ്റത് തിരിച്ചറിഞ്ഞത്. ഇയാളും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം സംസ്ഥാന്ത് രണ്ട് പേർ പാമ്പ് കടിയേറ്റ് മരിച്ചിരുന്നു. ഇടുക്കി കാഞ്ഞാർ സ്വദേശി വിശാലാക്ഷി(75), കണ്ണൂർ തളിപ്പറമ്പ് പട്ടുവത്ത് വീട്ടിൽ നബീസ (70) എന്നിവരാണ് മരിച്ചത്.

അതിനിടെ കോഴിക്കോട് കുറ്റ്യാടിയിൽ വീടിനുള്ളിൽ അഞ്ച് വിഷപ്പാമ്പുകളെ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. കുറ്റ്യാടി മീത്തലെ കാപ്പുമ്മൽ രമേശിന്റെ വീട്ടിലാണ് ഈ നടുക്കുന്ന സംഭവം. അതീവ വിഷമുള്ള വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പുകളെയാണ് വീട്ടിലെ വിവിധ മുറികളിൽ നിന്നായി പിടികൂടിയത്. കുട്ടികൾ കിടന്നുറങ്ങിയിരുന്ന കിടക്കയിലാണ് ആദ്യം പാമ്പിനെ കണ്ടത്. ഉടൻ തന്നെ വീട്ടുകാർ കുട്ടികളെ മാറ്റിയതിനാൽ വലിയ ദുരന്തം ഒഴിവായി. തുടർന്ന് വീട്ടിൽ നടത്തിയ വിശദമായ പരിശോധനയിലാണ് മറ്റ് മുറികളിലും പാമ്പുകൾ ഒളിച്ചിരിക്കുന്നത് കണ്ടെത്തിയത്. സംസ്ഥാനത്ത് വേനൽ കടുത്തതോടെ തണുപ്പ് തേടി പാമ്പുകൾ വീടിനുള്ളിലേക്ക് കയറുന്നത് പതിവാകുകയാണ്. രാത്രികാലങ്ങളിൽ നിലത്ത് കിടന്നുറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

പാമ്പ് കടി തിരിച്ചറിയാൻ വൈകരുത്; ആന്റി വെനം നൽകുന്നതിൽ വീഴ്ച പാടില്ല

പാമ്പ് കടിയേറ്റ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ആശുപത്രികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി ആരോഗ്യവകുപ്പ് ഡയറക്ടർ. അത്യാഹിത വിഭാഗത്തിൽ എത്തുന്ന കേസുകളിൽ പാമ്പ് കടിയേൽക്കാനുള്ള സാധ്യത കൂടി പരിശോധിക്കണമെന്ന് ഡി.എം.ഒമാരുടെ യോഗത്തിൽ അദ്ദേഹം നിർദ്ദേശിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇടമലക്കുടിയിലെ റേഷൻ തിരിമറി; പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച് കലക്ടർ
കുറ്റ്യാടിയിൽ കുട്ടികൾ ഉറങ്ങുന്ന കിടക്കയിൽ വിഷപ്പാമ്പ്, പരിശോധിച്ചപ്പോൾ വീടിന്റെ മറ്റ് മുറികളിൽ നിന്ന് പിടികൂടിയത് 5 വെള്ളിക്കെട്ടൻമാരെ