ജമീല 'ചക്കര' സമർപ്പിച്ചു, മനു മൈക്കിൾ എണ്ണയും; മത സൗഹാര്‍ദ്ദ സന്ദേശവുമായി ഒരു ക്ഷേത്ര മഹോത്സവം

Published : Apr 01, 2022, 04:41 PM ISTUpdated : Apr 01, 2022, 05:36 PM IST
ജമീല 'ചക്കര' സമർപ്പിച്ചു, മനു മൈക്കിൾ എണ്ണയും;  മത സൗഹാര്‍ദ്ദ സന്ദേശവുമായി ഒരു ക്ഷേത്ര മഹോത്സവം

Synopsis

മതസൗഹാര്‍ദ്ദ സന്ദേശവുമായി കണ്ടമംഗലം ശ്രീ രാജരാജേശ്വരീ ക്ഷേത്രത്തിലെ മഹോത്സവം. നൂറുകണക്കിന് ചിക്കരക്കുട്ടികൾ ഭജനമിരിക്കുന്ന മഹോത്സവ ദിവസങ്ങളിൽ, ദേവിയുടെ മധുര പ്രസാദമായി നൽകുന്നതിനുള്ള ചക്കര നടയിൽ സമർപ്പിക്കുന്നത് പുരാതന മുസ്ലിം കുടുംബമായ ഐക്യനാട്ടുചിറയിൽ നിന്നാണ്. 

ചേര്‍ത്തല: മതസൗഹാര്‍ദ്ദ സന്ദേശവുമായി കണ്ടമംഗലം ശ്രീ രാജരാജേശ്വരീ ക്ഷേത്രത്തിലെ മഹോത്സവം. നൂറുകണക്കിന് ചിക്കരക്കുട്ടികൾ ഭജനമിരിക്കുന്ന മഹോത്സവ ദിവസങ്ങളിൽ, ദേവിയുടെ മധുര പ്രസാദമായി നൽകുന്നതിനുള്ള ചക്കര നടയിൽ സമർപ്പിക്കുന്നത് പുരാതന മുസ്ലിം കുടുംബമായ ഐക്യനാട്ടുചിറയിൽ നിന്നാണ്. 

ഉത്സവകാലങ്ങളിൽ ശ്രീകോവിലിൽ വിളക്ക് തെളിക്കുന്നത് ക്രിസ്തുമത വിശ്വാസികളായ തട്ടാം പറമ്പിൽ കുടുംബാംഗങ്ങൾ തിരുനടയിൽ സമർപ്പിക്കുന്ന എണ്ണ ഉപയോഗിച്ചാണ്.  തട്ടാംപറമ്പിലെ ഇപ്പോഴത്തെ അവകാശികളായ മൈക്കിളിന്റെ മകൻ മനു മൈക്കിളും കുടുംബവും ചേർന്ന് എണ്ണ സമർപ്പിക്കുന്ന ചടങ്ങ് ആർപ്പുവിളികളും വായ്കുരവയുമായി ഭക്തിസാന്ദ്രമായിരുന്നു.  

മുസ്ലിം മതവിശ്വാസി കുടുംബമായ ഐക്യനാട്ടുചിറയിലെ അനന്തരാവകാശിയായ ജമീല ചക്കര സമർപ്പിച്ചതിലൂടെ, പുതിയ തലമുറയുടെ പ്രതീകമായ ചിക്കര കുട്ടികളിലേക്ക് മതസൗഹാർദ സന്ദേശം പകരുന്ന ചടങ്ങായി അത് മാറി. ജന്മനാ ബധിരയും മൂകയുമാണ് ജമീല, ക്ഷേത്രസമിതി സ്ഥലം വിട്ടു നൽകി വീട് നിർമിച്ച് സംരക്ഷിച്ച് വരികയാണെങ്കിലും ജമീല ഇപ്പോഴും ഇസ്ലാമായിത്തന്നെ ജീവിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. കാലങ്ങളായി തുടരുന്ന ആചാരങ്ങളിലൂടെ മതങ്ങൾക്കതീതമായൊരു മഹോത്സവം ആഘോഷിക്കപ്പെടുകയാണിവിടെ.

എട്ട് സെന്റിൽ പച്ചക്കറി വിളയിച്ച് മലപ്പുറത്തെ ചപ്പാത്തി കമ്പനിയിലെ അതിഥി തൊഴിലാളി

മലപ്പുറം: വീട്ടിലേക്കുള്ള പച്ചക്കറികളില്‍ (Vegetable) ഏറിയ പങ്കും സ്വന്തമായി കൃഷി (Farming) ചെയ്തുണ്ടാക്കുന്ന അതിഥി തൊഴിലാളിയാണ് (Migrant Worker) മലപ്പുറം (Malappuram) എടക്കരയിലെ അമീര്‍. വാടക ക്വാര്‍ട്ടേസിനോട് ചേര്‍ന്ന എട്ടു സെന്‍റ് സ്ഥലത്താണ് അമീറിന്‍റെ പച്ചക്കറി കൃഷി. പച്ചക്കറി കൃഷിയിലെ അമീറിന്‍റെ താത്പര്യം മനസിലാക്കി സമീപവാസിയാണ് കൃഷിക്ക് സ്ഥലം വിട്ടു നല്‍കിയിട്ടുള്ളത്. 

ഒരു വര്‍ഷം മുമ്പാണ് അമീര്‍ ജോലി തേടി അസമില്‍ നിന്ന് എടക്കരയിലെത്തിയത്. ചപ്പാത്തി കമ്പനിയിലെ പാചക തൊഴിലിനിടയില്‍ കിട്ടുന്ന ഒഴിവു സമയത്താണ് കൃഷി. അസമിലെ മണ്ണില്‍ കൃഷി ചെയ്യുമ്പോള്‍ കിട്ടുന്ന അത്ര വിളവ് ഇവിടെ കിട്ടുന്നില്ലെന്നാണ് അമീർ പറയുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും വീട്ടാവശ്യത്തിന് മാത്രമല്ല അയല്‍ വാസികള്‍ക്ക് കൊടുക്കാനും കുറച്ച് വിറ്റ് വരുമാനമുണ്ടാക്കാനുമൊക്കെയുള്ള പച്ചക്കറി അമീര്‍ എട്ടു സെന്‍റ് സ്ഥലത്ത് വിളയിക്കുന്നുണ്ട്. അമീറിനൊപ്പം കൃഷിക്ക് സഹായവുമായി ഭാര്യ സജിതയുമുണ്ട്. 

മുട്ടുകാട് പാടശേഖര സംരക്ഷണത്തിനനുവദിച്ച പണം വകമാറ്റി, പഞ്ചായത്തിനെതിരെ പരാതി

ഇടുക്കി: ബൈസൺവാലിയിലെ മുട്ടുകാട് പാടശേഖര സംരക്ഷണത്തിനായി കൃഷിവകുപ്പ് അനുവദിച്ച ലക്ഷങ്ങൾ പഞ്ചായത്ത് വകമാറ്റിയതായി പരാതി. മഴക്കാലത്ത് പാടത്ത് വെള്ളം കയറുന്നത് തടയാൻ കനാൽ നിര്‍മ്മിക്കനുള്ള ഫണ്ടാണ് വകമാറ്റിയത്. കരാറുകാരന്‍ ബില്ല് മാറാൻ എത്തിയപ്പോഴാണ് ഫണ്ടില്ലെന്ന കാര്യം പഞ്ചായത്ത് വ്യക്തമാക്കിയത്.

ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ പാടശേഖരങ്ങളിലൊന്നാണ് ബൈസൺ വാലി മുട്ടുകാട്ടിലേത്. നൂറ്റമ്പതോളം കര്‍ഷകർ ഇപ്പോഴും നെൽകൃഷി ചെയ്യുന്നു. മഴ തുടങ്ങുമ്പോൾ പാടശേഖരത്തിനു നടുവിലൂടെ ഒഴുകുന്ന കനാലിൽ നിന്ന് എക്കലും മണ്ണും പാടത്തേക്ക് കയറി കൃഷി നശിക്കുന്നത് പതിവാണ്. ഇതിന് പരിഹാരം കാണാൻ കനാലിൻറെ ഇരുവശവും സംരക്ഷണ ഭിത്തി കെട്ടാൻ തീരുമാനിച്ചു. 

4980000 രൂപ 2017 ൽ കൃഷി വകുപ്പ് അനുവദിച്ചു. ടെണ്ടർ നടപടി പൂർത്തിയാക്കി 2019 ലാണ് നിര്‍മ്മാണം തുടങ്ങിയത്. പണികൾ പകുതിയായപ്പോൾ 2000000 രൂപയുടെ ബില്ലുമായി കരാറുകാരൻ പഞ്ചായത്തിലെത്തി. അപ്പോഴാണ് തുക മറ്റ് പദ്ധതികൾക്കായി വക മാറ്റിയെന്ന കാര്യം പുറത്തറിഞ്ഞത്. ഇതോടെ കരാറുകാരൻ പണികൾ നിര്‍ത്തിവച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വളയം പിടിക്കാനും ടിക്കറ്റ് കീറാനും മാത്രമല്ല, അങ്ങ് സം​ഗീതത്തിലും പിടിയുണ്ട്, പാട്ടുകളുമായി ഗാനവണ്ടി, കെഎസ്ആർടിസി ജീവനക്കാരുടെ ആദ്യ പ്രോഗ്രാം
പിഎസ്ഒ ഭക്ഷണം കഴിച്ചു, ട്രെയിൻ യാത്രക്കിടെ സഹയാത്രികക്ക് പൊതിച്ചോർ നൽകി പ്രതിപക്ഷ നേതാവ്