രഹസ്യ വിവരം കിട്ടി, വീടിന്റെ മുകൾ നിലയിലെ കിടപ്പുമുറി പരിശോധന; ചാക്കിൽ കെട്ടി സൂക്ഷിച്ചത് 11 കിലോ ക‌‌ഞ്ചാവ്

Published : May 03, 2025, 09:41 PM IST
രഹസ്യ വിവരം കിട്ടി, വീടിന്റെ മുകൾ നിലയിലെ കിടപ്പുമുറി പരിശോധന; ചാക്കിൽ കെട്ടി സൂക്ഷിച്ചത് 11 കിലോ ക‌‌ഞ്ചാവ്

Synopsis

മംഗളൂരുവിലെ രഹസ്യ താവളത്തിൽ നിന്ന് ഇന്നലെ ഉച്ചയോടെയായിരുന്നു അറസ്റ്റ്.

കാസർകോട്: ഉദുമയിലെ ബാര മുക്കുന്നോത്തെ വീട്ടിൽ നിന്ന് 11.190 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. മുക്കുന്നോത്തെ മുഹമ്മദ് സമീറി (32)നെയാണ് മേൽപറമ്പ് പൊലീസ് പിടികൂടിയത്. മംഗളൂരുവിലെ രഹസ്യ താവളത്തിൽ നിന്ന് ഇന്നലെ ഉച്ചയോടെയായിരുന്നു അറസ്റ്റ്. കേസിൽ പ്രതി സമീറിന്റെ സഹോദരൻ മുനീറും പ്രതിയാണ്. ഇയാൾ നിലവിൽ ഒളിവിലാണ്. കഴിഞ്ഞ മാസം 25 ന് രാത്രി രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ബേക്കൽ ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ നടത്തിയ റെയിഡിലാണ് കഞ്ചാവ് പിടികൂടിയത്. വീട്ടിലെ മുകളിലത്തെ നിലയിലെ കിടപ്പുമുറിക്ക് മുകളിൽ ചാക്കിൽ കെട്ടി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് പിടികൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
Read more Articles on
click me!

Recommended Stories

ഇന്ന് വൈകീട്ട് 6.25ന് കേരളത്തിന്റെ ആകാശത്ത് പ്രത്യക്ഷപ്പെടും, ആറ് മിനിറ്റിന് ശേഷം അസ്തമിക്കും, വേ​ഗം റെഡിയായിക്കോളൂ
ഏത് കാട്ടിൽ പോയി ഒളിച്ചാലും പിടിക്കും, 45 കീ.മി ആനമല വനത്തിൽ സഞ്ചരിച്ച് അന്വേഷണ സംഘം; കഞ്ചാവ് കേസിലെ പ്രതിയെ കുടുക്കി എക്സൈസ്