
കോഴിക്കോട് : കിനാലൂരിൽ കടം വാങ്ങിയ 500 രൂപയെ ചൊല്ലിയുണ്ടായ തർക്കത്തിൽ രണ്ടു ബസ് ജീവനക്കാർക്ക് കുത്തേറ്റു. തലയാട് സ്വദേശി സിജിത്ത്, ഏകരൂൽ സ്വദേശി സിജാദ് എന്നിവർക്കാണ് കു ത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇവർക്കൊപ്പം ഉണ്ടായിരുന്ന ബസ് ക്‌ളീനർ സജിലിനും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആക്രമിച്ച കിനാലൂർ ഏഴുകണ്ടി സ്വദേശികളായ ബബിലേഷ്, മനീഷ്, ശരത് ലാൽ എന്നിവരെ ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. കുത്തേറ്റ ബസ് ജീവനക്കാരുടെ സുഹൃത്ത് കടമായി നൽകിയ 500 രൂപ തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തികുത്തിൽ കലാശിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam