അവസാനവർഷ എംബിബിഎസ് വിദ്യാർത്ഥി ക്ലാസില്‍ കുഴഞ്ഞുവീണ് മരിച്ചു

Published : Sep 22, 2022, 12:33 PM IST
അവസാനവർഷ എംബിബിഎസ് വിദ്യാർത്ഥി ക്ലാസില്‍ കുഴഞ്ഞുവീണ് മരിച്ചു

Synopsis

ചൊവ്വാഴ്ച രാവിലെ എട്ടു മണിക്കുള്ള ക്ലാസ്സ് കഴിഞ്ഞു 10 മണിക്കുള്ള അടുത്ത ക്ലാസ്സിൽ ഇരിക്കുമ്പോഴാണ് കുഴഞ്ഞുവീണത്. ഉടന്‍ നിജാസിനെ ആശുപത്രിയിൽ എത്തിച്ചു. അടിയന്തര ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല

തിരുവനന്തപുരം: എം ബി ബി എസ് അവസാനവർഷ വിദ്യാർത്ഥി ക്ലാസില്‍ കുഴഞ്ഞുവീണ് മരിച്ചു. പോത്തൻകോട് ചെങ്കോട്ടുകോണം കല്ലടിച്ചവിള മണ്ണറത്തല വീട്ടിൽ ജസീറയുടെയും പരേതനായ നവാസിന്‍റെയും മകൻ മുഹമ്മദ് നിജാസ് (23) ആണ് മരിച്ചത്. പോണ്ടിച്ചേരിയിലെ മെഡിക്കൽ കോളേജിൽ ക്ലാസിൽ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. പോണ്ടിച്ചേരി ജിപ്മർ ( ജിപ്മെർ ജവാഹർലാൽ നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ്‌ ഗ്രാജുവേഷൻ മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് ) കോളേജിലെ അവസാന വർഷ എം ബി ബി എസ് വിദ്യാർത്ഥിയായിരുന്നു മുഹമ്മദ് നിജാസ്.

ചൊവ്വാഴ്ച രാവിലെ എട്ടു മണിക്കുള്ള ക്ലാസ്സ് കഴിഞ്ഞു 10 മണിക്കുള്ള അടുത്ത ക്ലാസ്സിൽ ഇരിക്കുമ്പോഴാണ് കുഴഞ്ഞുവീണത്. ഉടന്‍ നിജാസിനെ ആശുപത്രിയിൽ എത്തിച്ചു. അടിയന്തര ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഹൃദയ സ്തംഭനം ആണ് മരണകാരണമായി രേഖപ്പെടുത്തിയിട്ടുള്ളത്. പോസ്റ്റ്‍മോര്‍ട്ടം നടപടികൾ പൂർത്തിയാക്കി പുലർച്ചെ നാട്ടിൽ എത്തിച്ച മൃതദേഹം ചെമ്പഴന്തി മുസ്ലിം ജമാഅത്തിൽ ഖബറടക്കി.

എസ് എസ് എല്‍ സിക്കും പ്ലസ് ടു വിനും ഉന്നത വിജയം നേടിയിരുന്നു നിജാസ്. അവസാനവർഷ എം ബി ബി എസ് പരീക്ഷ അടുത്തയാഴ്ച ആരംഭിക്കാൻ ഇരിക്കയാണ് മരണം. നിജാസിന്‍റെ പിതാവ് നവാസ് 20 വർഷം മുമ്പ് എറണാകുളത്ത് വച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടിരുന്നു. അതിനു ശേഷം മാതാവ് ജസീറയുടെ സംരക്ഷണത്തിലായിരുന്നു നിജാസ്. പഠനത്തിൽ മികവ് പുലർത്തിയിരുന്ന നിജാസിന്‍റെ ആകസ്മിക മരണം നാടിനെ ആകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. 

സ്ഫോടക വസ്തുവെറിഞ്ഞു, രക്ഷപ്പെട്ടത് കാറിൽ; ഫോണിലെ വിശദാംശം നീക്കി'; ജിതിനെ കുറിച്ച് ക്രൈംബ്രാഞ്ച്

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്