Asianet News MalayalamAsianet News Malayalam

'സ്ഫോടക വസ്തുവെറിഞ്ഞു, രക്ഷപ്പെട്ടത് കാറിൽ; ഫോണിലെ വിശദാംശം നീക്കി'; ജിതിനെ കുറിച്ച് ക്രൈംബ്രാഞ്ച്

എകെജി സെന്ററിന് മുന്നിലെ സിസിടിവി ദൃശ്യങ്ങൾ ഒരു സ്വകാര്യ ലാബിൽ അയച്ച് പരിശോധിച്ചതിൽ നിന്നും ഇയാൾ ധരിച്ച ടീഷ‍ര്‍ട്ടിനെ കുറിച്ച് വിവരം ലഭിച്ചു

he escaped in car says crime branch about akg centre attacked case accused youth congress leader jithin
Author
First Published Sep 22, 2022, 12:21 PM IST

തിരുവനന്തപുരം : എകെജി സെന്റ‍ര്‍ ആക്രമണകേസിൽ കസ്റ്റഡിയിലുള്ള യൂത്ത് കോൺഗ്രസ് പ്രവ‍ര്‍ത്തകൻ മൺവിള സ്വദേശി  ജിതിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. സ്ഫോടക വസ്തു എറിഞ്ഞ ശേഷം ഡിയോ സ്കൂട്ടറിൽ ഗൗരീശ പട്ടത്തെത്തിയ ജിതിൻ കാറിൽ കയറിയാണ് രക്ഷപ്പെട്ടതെന്ന് ക്രൈബ്രാഞ്ച് സ്ഥിരീകരിച്ചു. 

ഡിയോ സ്കൂട്ട‍ര്‍ ഗൗരീശ പട്ടം വരെ ജിതിൻ ഓടിച്ചുപോയ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. അതിന് ശേഷം മറ്റൊരാളാണ് ഈ വാഹനം ഓടിക്കുന്നത്. സ്കൂട്ടറിന് പിന്നിൽ ഗൗരീശ പട്ടം മുതൽ ഒരു കാറാണുള്ളത്. സിസിടിവി പരിശോധിച്ചപ്പോൾ ഇത് കെഎസ്ഇബിയുടെ ബോ‍ര്‍ഡ് വെച്ച കാറാണെന്ന് കണ്ടെത്തി. തുട‍ർന്ന് നടത്തിയ അന്വേഷണത്തിൽ കാ‍ര്‍ ജിതിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും ക്രൈംബ്രാഞ്ച് കണ്ടത്തി. കാറിന്റെ ഡിക്കിയും അസാധാരണമായ നിലയിൽ തുറന്നിരിക്കുകയായിരുന്നുവെന്നും സിസിടിവിയിലുണ്ടെന്നാണ് ക്രൈംബ്രാഞ്ച് വ്യത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.

എകെജി സെന്‍റര്‍ ആക്രമണം; യൂത്ത് കോൺഗ്രസ് പ്രവർത്തകന്‍ കസ്റ്റഡിയില്‍

എകെജി സെന്ററിന് മുന്നിലെ സിസിടിവി ദൃശ്യങ്ങൾ ഒരു സ്വകാര്യ ലാബിൽ അയച്ച് പരിശോധിച്ചതിൽ നിന്നും ഇയാൾ ധരിച്ച ടീഷ‍ര്‍ട്ടിനെ കുറിച്ചും വിവരം ലഭിച്ചു. അന്വേഷണത്തിൽ തലസ്ഥാനത്ത് ഈ ബ്രാൻഡിലെ 12 ടീഷര്‍ട്ടുകൾ വിറ്റുപോയെന്ന് വ്യക്തമായി. പഇത് പരിശോധിച്ചപ്പോൾ ഇവയിൽ ഒരു ടീഷര്‍ട്ട് വാങ്ങിയത് ജിതിൻ ആണെന്നും വ്യക്തമായി. സ്ഫോടക വസ്തുവുമായി ജിതിനെത്തിയത് ഡിയോ സ്കൂട്ടറിലാണ്. അതിന് ശേഷം സ്കൂട്ടർ പിന്നീട് ഓടിച്ചു പോയത് മറ്റൊരാളാണ്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചപ്പോൾ ഫോണിലെ വിശദാംശങ്ങൾ എല്ലാം മാറ്റിയ ശേഷമാണ് ജിതിനെത്തിയതെന്നും ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം അറിയിച്ചു. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്‍റാണ് പിടിയിലായ ജിതിന്‍. ഇയാളെ കവടിയാറിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യുകയാണ്.

പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലെ എൻഐഎ റെയ്ഡിൽ 106 പേർ കസ്റ്റഡിയിൽ, വ്യാപക പ്രതിഷേധം 

ഇത് നാടകം, തള്ളിപ്പറയില്ലെന്ന് ബൽറാം 

എകെജി സെന്ററ‍ര്‍ ആക്രമണ കേസിൽ യൂത്ത് കോൺഗ്രസ് നേതാവിനെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ പ്രതികരണവുമായി വിടി ബൽറാം. യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകനായ ജിതിന് കേസുമായി ബന്ധമില്ലെന്നും സ‍ര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള നടപടിയായി മാത്രമേ കസ്റ്റഡിയേ കാണാനാകൂവെന്നും അദ്ദേഹം പ്രതികരിച്ചു. ജിതിൽ യൂത്ത് കോൺഗ്രസ് പ്രവ‍ര്‍ത്തകനാണെന്നും അക്കാര്യം തള്ളിപ്പറയില്ലെന്നും വിടി ബൽറാം വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാല് തവണ ജിതിനെ ചോദ്യം ചെയ്യാൻ വിളിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച ബൽറാം എന്നാൽ പിന്നീട് വിട്ടയച്ചതായിരുന്നുവെന്നും ഇപ്പോൾ സ‍ര്‍ക്കാരിന്റെ മുഖം രക്ഷിക്കാൻ ഇയാളെ വീണ്ടും കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നും കുറ്റപ്പെടുത്തി. 

എകെജി സെന്റ‍‍‍ര്‍ ആക്രമണങ്ങളുമായി ജിതിന് ബന്ധമില്ല. എകെജി സെന്ററിൽ ആക്രമണം നടത്തിയ ആളെത്തിയത് ഡിയോ വാഹനത്തിലാണെന്നാണ് പൊലീസ് പറഞ്ഞത്. ജിതിന് ഡിയോ സ്കൂട്ടറില്ല. മറ്റ് ബന്ധങ്ങളുമില്ല.രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസ് ഭാരത് ജോഡോ യാത്രയിലുണ്ടായ ജനബാഹുല്യം കണ്ടും മനസിലാക്കിയുമുണ്ടായ അസ്വസ്ഥതയാണ് കസ്റ്റഡിയിലേക്ക് നയിച്ചതെന്നും ബൽറാം ആരോപിച്ചു. 

 

Follow Us:
Download App:
  • android
  • ios