ബൈക്ക് അപകടത്തിൽപ്പെട്ട് രക്തംവാർന്ന് റോഡിൽ കിടന്ന യുവാവിന് രക്ഷകനായി ധനമന്ത്രി കെ എൻ ബാലഗോപാൽ

Published : Nov 19, 2025, 02:56 PM IST
KN Balagopal rescue

Synopsis

അപകടത്തിൽ പരിക്കേറ്റ് രക്തംവാർന്ന് റോഡിൽ കിടന്ന ബൈക്ക് യാത്രികനായ അയത്തിൽ സ്വദേശി ഗ്ലാഡ് വിനാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ രക്ഷകനായത്. തലയ്ക്കും കൈയ്ക്കും പരിക്കേറ്റ യുവാവ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

കൊല്ലം: കൊല്ലം കടപ്പാക്കട റെയിൽവേ ഓവർ ബ്രിഡ്ജിന് മുകളിൽ അപകടത്തിൽപ്പെട്ട് റോഡിൽ കിടന്ന യുവാവിന് രക്ഷകനായി ധനമന്ത്രി കെ എൻ ബാലഗോപാൽ. അപകടത്തിൽ പരിക്കേറ്റ് രക്തംവാർന്ന് റോഡിൽ കിടന്ന ബൈക്ക് യാത്രികനായ അയത്തിൽ സ്വദേശി ഗ്ലാഡ് വിനാണ് മന്ത്രി രക്ഷകനായത്. 

കൊല്ലത്തെ എൽഡിഎഫ് യോഗം കഴിഞ്ഞ് രാത്രി പത്ത് മണിയോട് കൂടി കൊല്ലത്ത് നിന്നും കൊട്ടാരക്കരയിലേക്ക് മടങ്ങും വഴിയായിരുന്നു ബൈക്ക് യാത്രികനായ യുവാവ് രക്തം വാർന്ന് റോഡിൽ കിടക്കുന്നത് മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ വാഹനം നിർത്തി പുറത്തിറങ്ങിയ മന്ത്രി കൺട്രോൾ റൂമിൽ നിന്നും പൊലീസിനെ വിളിച്ചുവരുത്തി യുവാവിനൊപ്പം ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. ബൈക്കിൽ സഞ്ചരിച്ച ഗ്ലാഡ് വിൻ ജിമ്മിൽ പോയി മടങ്ങിവരും വഴി ഉറങ്ങിപോയതാണ് അപകടകാരണം. തലയ്ക്കും കൈയ്ക്കും പരിക്കേറ്റ ഗ്ലാഡ് വിൻ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

PREV
Read more Articles on
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു