ജോലിക്കാരല്ലാത്തവരുടെ പേരിലും ശമ്പളം, 58 ലക്ഷം തട്ടിയെടുത്തു; പ്രമുഖ സ്ഥാപനത്തിലെ എച്ച്ആർ മാനേജർ അറസ്റ്റില്‍

Published : Jul 02, 2023, 11:35 PM ISTUpdated : Jul 03, 2023, 12:00 AM IST
ജോലിക്കാരല്ലാത്തവരുടെ പേരിലും ശമ്പളം, 58 ലക്ഷം തട്ടിയെടുത്തു; പ്രമുഖ സ്ഥാപനത്തിലെ എച്ച്ആർ മാനേജർ അറസ്റ്റില്‍

Synopsis

സ്ഥാപനത്തില്‍ ജോലി ചെയ്യാത്തവരുടെ പേരില്‍ ശമ്പളം എഴുതി വാങ്ങിയായിരുന്നു എച്ച് ആര്‍ മാനേജര്‍ തട്ടിപ്പ് നടത്തിയത്.

തൃശ്ശൂര്‍: തൃശ്ശൂര്‍ നന്തിലത്ത് ജി. മാര്‍ട്ടില്‍നിന്നും 58 ലക്ഷം തട്ടിയ എച്ച്.ആര്‍.മാനേജര്‍ അറസ്റ്റില്‍. ഗുരുവായൂര്‍ തൈക്കാട് മാവിന്‍ചുവട് ഓടാട്ട് വീട്ടില്‍ റോഷിന്‍ ആണ് അറസ്റ്റിലായത്. നന്തിലത്ത് ജി. മാര്‍ട്ട് സി.ഇ.ഒ. സുബൈര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. സ്ഥാപനത്തില്‍ ജോലി ചെയ്യാത്തവരുടെ പേരില്‍ ശമ്പളം എഴുതി വാങ്ങിയായിരുന്നു എച്ച് ആര്‍ മാനേജര്‍ തട്ടിപ്പ് നടത്തിയത്. 2018 മുതല്‍ 2023 ജനുവരി വരെയുള്ള കാലത്താണ് തട്ടിപ്പ് നടന്നത്. സ്ഥാപനത്തില്‍ മുമ്പ് ജോലി ചെയ്തിരുന്നവരുടെയും ജോലിക്കു ചേരാതിരുന്നവരുടെയും ബാങ്ക് അകൗണ്ട് നമ്പറും ഐ.എഫ്.എസ്.സി. കോഡും വ്യാജമായി നിര്‍മ്മിച്ചായിരുന്നു തട്ടിപ്പ്. ഇത്തരം തട്ടിപ്പു രേഖകള്‍ കോര്‍പ്പറേറ്റ് ഓഫീസില്‍ സമര്‍പ്പിച്ച് പണം കൈക്കലാക്കുകയായിരുന്നു.

പണം പ്രതിയുടെയും ബന്ധുക്കളുടെയും അകൗണ്ടിലേക്ക് മാറ്റുകയായിരുന്നു. ഫെബ്രുവരി 25-നാണ് ഇതുസംബന്ധിച്ച് ഈസ്റ്റ് സ്റ്റേഷനില്‍ പരാതി ലഭിക്കുന്നത്. പരിശോധനയില്‍ സ്ഥാപനത്തില്‍ ജോലിചെയ്യാത്തവരുടെ പേരിലും ശമ്പളം എഴുതിയെടുത്തതായി കണ്ടെത്തി. ഈ തുക റോഷിന്റെ അടുത്ത ബന്ധുക്കളുടേത് അടക്കം പത്തോളം പേരുടെ അക്കൗണ്ടിലേക്കാണ് പോയത് എന്നും വ്യക്തമായിട്ടുണ്ട്. പരാതി വന്നതിന് പിന്നാലെ ഒളിവില്‍ പോയ പ്രതി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി തള്ളി. പിന്നാലെയാണ് തൃശൂര്‍ ഈസ്റ്റ് പൊലീസ് പിടികൂടുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സംശയാസ്പദ സാഹചര്യത്തിൽ 2 യുവാക്കൾ, സ്കൂട്ടറിലെ ചാക്കിൽ 16 കിലോ കഞ്ചാവ്; പരിശോധനക്കിടെ മുങ്ങിയ മുഖ്യ പ്രതി മാസങ്ങൾക്കു ശേഷം പിടിയിൽ
നീന്തൽകുളത്തിൽ പരിധിയില്‍ കൂടുതൽ വെള്ളം, കാടുകയറി ആമ്പലുകൾ; പരിശോധന 12 വയസുകാരന്‍റെ മുങ്ങിമരണത്തെ തുടർന്ന്, കാരണം വിലയിരുത്തി പൊലീസ്