പഞ്ചായത്ത് സെക്രട്ടറിയെ സ്ഥലം മാറ്റിയ സന്തോഷത്തിന് പടക്കം പൊട്ടിച്ചു; പറമ്പിലേക്ക് തീ പടര്‍ന്നു

Published : Mar 12, 2024, 06:39 PM IST
പഞ്ചായത്ത് സെക്രട്ടറിയെ സ്ഥലം മാറ്റിയ സന്തോഷത്തിന് പടക്കം പൊട്ടിച്ചു; പറമ്പിലേക്ക് തീ പടര്‍ന്നു

Synopsis

പടക്കം പൊട്ടിച്ചതിനെ തുടര്‍ന്ന് അടുത്തുള്ള തോട്ടത്തിലേക്ക് തീ പടരുകയും ഉണങ്ങിയ പുല്ലിലും ചെടികളിലും മരക്കൊമ്പുകളിലുമെല്ലാം തീ പടരുകയുമാണുണ്ടായത്

പത്തനംതിട്ട: പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നതിനിടെ അബദ്ധത്തില്‍ തൊട്ടടുത്തുള്ള പറമ്പില്‍ തീപ്പിടുത്തമുണ്ടായി. പത്തനംതിട്ട ആനിക്കാട്, പഞ്ചായത്ത് സെക്രട്ടറിയെ സ്ഥലം മാറ്റിയതിലെ സന്തോഷം ആഘോഷമാക്കാൻ പടക്കം പൊട്ടിച്ചതിന് പിന്നാലെയാണ് തീപ്പിടുത്തമുണ്ടായത്. 

പടക്കം പൊട്ടിച്ചതിനെ തുടര്‍ന്ന് അടുത്തുള്ള തോട്ടത്തിലേക്ക് തീ പടരുകയും ഉണങ്ങിയ പുല്ലിലും ചെടികളിലും മരക്കൊമ്പുകളിലുമെല്ലാം തീ പടരുകയുമാണുണ്ടായത്.  യുഡിഎഫ് പ്രവര്‍ത്തകരാണ് പടക്കം പൊട്ടിച്ച് ആഘോഷിച്ചതെന്നാണ് സൂചന. ഒടുവില്‍ തോട്ടത്തില്‍ തീ പടര്‍ന്നത് അണയ്ക്കാൻ ഫയര്‍ ഫോഴ്സ് എത്തേണ്ടിവന്നു. ഇതോടെ തീ നിയന്ത്രണവിധേയമായി.

പഞ്ചായത്ത് സെക്രട്ടറിക്കെതിരെ സ്ഥലത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. രാഷ്ട്രീയ ഭേദമന്യേ ജനപ്രതിനിധികൾ നടത്തിയ സമരത്തിന്‍റെ ഫലമായാണ് സെക്രട്ടറിയെ മാറ്റാൻ തീരുമാനമായത്. ഇതിന്‍റെ ആഘോഷമാണ് അപകടത്തില്‍ ചെന്ന് കലാശിച്ചത്.

Also Read:- മലപ്പുറത്ത് ഫുട്ബോള്‍ ടൂർണമെന്‍റിനിടെ വിദേശതാരത്തിന് പൊതിരെ തല്ല്; കാണികളോട് മോശമായി പെരുമാറിയെന്ന് പരാതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'വന്യമൃ​ഗങ്ങളേക്കാൾ ശല്യം സിപിഎം, എന്തിനാണ് അസ്വസ്ഥത;' ചൂരൽമലയിൽ കോൺ​ഗ്രസ് വാങ്ങിയ ഭൂമി സന്ദർശിച്ച് ഷാഫി പറമ്പിൽ
'പുതിയ സാരി വാങ്ങിയിട്ട് 10 വർഷം കഴിഞ്ഞു, ഇപ്പോള്‍ ഉപയോഗിക്കുന്നതിൽ 25 വർഷം പഴക്കമുള്ളത്'; കാരണം വ്യക്തമാക്കി വാസുകി ഐഎഎസ്