
മലപ്പുറം: അരീക്കോട് ഫുട്ബോള്‍ ടൂർണമെന്‍റിനിടെ വിദേശതാരത്തെ കാണികൾ മർദിച്ചു. വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം വാര്‍ത്തയായിരിക്കുന്നത്. ചെമ്രക്കാട്ടൂരിൽ നടന്ന ഫുട്ബാൾ മത്സരത്തിനിടയിലാണ് സംഭവം നടന്നത്.
ഞായറാഴ്ച വൈകീട്ട് നടന്ന കളിക്കിടയിലാണ് കാണികളോട് മോശമായി പെരുമാറി എന്നാരോപിച്ച് വിദേശതാരത്തെ മര്‍ദ്ദിച്ചത്. വീഡിയോ പുറത്തുവന്നെങ്കിലും സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്.
മൈതാനത്തില്‍ കാണികളുടെ വലിയൊരു കൂട്ടം ഓടിച്ചിട്ട് ആണ് താരത്തെ തല്ലുന്നത്. സംഘാടകര്‍ അടക്കമുള്ള ചിലര്‍ ചേര്‍ന്ന് താരത്തിനെ സുരക്ഷിതനാക്കാൻ ശ്രമിക്കുന്നുണ്ടെങ്കില്‍ പൊതിരെ തല്ലുന്നതാണ് വീഡിയോയില്‍ കാണുന്നത്.
മോശമായി പെരുമാറി എന്നല്ലാതെ എന്താണ് താരത്തിന്‍റെ ഭാഗത്ത് നിന്നുണ്ടായ പ്രകോപനമെന്നത് വ്യക്തമായിട്ടില്ല. നിലവില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും മറ്റും വിദേശ താരത്തെ തല്ലുന്ന വീഡിയോ ക്ലിപ്പുകള്‍ പ്രചരിക്കുന്നുണ്ട്.
Also Read:- പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണ യുവാവ് മരിച്ച സംഭവം; സ്റ്റേഷനില്‍ പ്രതിഷേധം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam