ചാലിശ്ശേരിയിൽ വെച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ് കരിങ്കൊടിയുമായി പ്രതിഷേധിച്ചത്.
പാലക്കാട് : പാലക്കാട്ട് മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി. ചാലിശ്ശേരിയിൽ സംസ്ഥാന തദ്ദേശ ദിനാഘോഷത്തിനെത്തിയ മുഖ്യമന്ത്രിയ്ക്ക് നേരെ രണ്ടിടങ്ങളിൽ വെച്ചാണ് കരിങ്കൊടി പ്രതിഷേധമുണ്ടായത്.
മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ചാലിശ്ശേരി ഗ്രൗണ്ടിൽ ഹെലികോപ്ടർ ഇറങ്ങിയ ശേഷം പരിപാടി നടക്കുന്ന വേദിയിലേയ്ക്ക് മുഖ്യമന്ത്രി പോകുന്നതിനിടെയാണ് പ്രതിഷേധമുണ്ടായത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ ഫാറൂഖ്, നിയോജക മണ്ഡലം പ്രസിഡന്റ് സനോജ് കണ്ടലായിൽ, ജില്ല എക്സിക്യുട്ടീവ് മെമ്പർ എം വി അസ്ഹർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നേരത്തെ നാല് യൂത്ത് കോൺഗ്ര,് പ്രവർത്തകരെ പുലർച്ചെ മുതൽ കരുതൽ തടങ്കലിൽ വെച്ചിരുന്നു.
READ MORE എംവിഡിയുടെ സേഫ് കേരളാ, ശബരിമല സേഫ് സോണ്‍ പദ്ധതികളിൽ കോടികളുടെ ക്രമക്കേട്; വിജിലൻസ് കണ്ടെത്തൽ

