കണ്ണൂരിൽ ഇരുനില കെട്ടിടത്തിൽ തീപ്പിടിത്തം, പൂട്ടിയിട്ടിരുന്ന കടകളിലേക്കും തീപടർന്നു

By Web TeamFirst Published Sep 26, 2021, 4:46 PM IST
Highlights

 പണി പൂർത്തിയായി ഉദ്ഘാടനം ചെയ്യാനായി ഇരിക്കവെയാണ് തീപിടിത്തം ഉണ്ടായത്. സമീപത്തുണ്ടായിരുന്ന പൂട്ടിയിട്ടിരുന്ന രണ്ട് കടകളിലേക്കും തീപടർന്നു.

കണ്ണൂർ: കണ്ണൂർ താണയിൽ വൻ തീപ്പിടിത്തം.ദേശീയ പാതയിലെ ഇരുനിലക്കെട്ടിടത്തിലാണ് തീപിടിച്ചത്. വെകിട്ട് നാല് മണിയോടെയാണ് സംഭവം ഉണ്ടായത്. പണി പൂർത്തിയായി ഉദ്ഘാടനം ചെയ്യാനിരുന്ന കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. ഒന്നാം നിലയിലെ അഞ്ച് മുറികൾ പൂർണമായും കത്തി നശിച്ചു. ഹോം അപ്ലൈൻസ് സ്ഥാപനം തുടങ്ങാനിരുന്ന ഈ മുറികളുടെ ഇന്റീറിയർ ജോലികളടക്കം കഴിഞ്ഞ ദിവസമായിരുന്നു പൂർത്തിയാക്കിയത്. അപകടം നടന്ന സമയത്ത് കെട്ടിടത്തിൽ ആരും ഉണ്ടായിരുന്നില്ല. 

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക്: ഒക്ടോബർ 14ന് ഏറ്റെടുക്കും, പാതി ജീവനക്കാരെ നിലനിർത്തും

ഇടുക്കിയിൽ യുവാവിനെ വളഞ്ഞിട്ട് മര്‍ദ്ദിച്ച് നാല് സഹോദരിമാർ; ദൃശ്യങ്ങള്‍ പുറത്ത്

സമീപത്തുണ്ടായിരുന്ന പൂട്ടിയിട്ടിരുന്ന രണ്ട് കടകളിലേക്കും തീപടർന്നു. കടകൾക്ക് ഉള്ളിൽ സാധനങ്ങളില്ലായിരുന്നത് വലിയ ദുരന്തം ഒഴിവാക്കി. കണ്ണൂരിൽ നിന്നും മൂന്ന് യൂണിറ്റ് അഗ്നിശമന സേന സംഘം സ്ഥലത്തെത്തിയാണ് തീയണച്ചത്. ഏകദേശം 50 ലക്ഷം രൂപയുടെ നാശ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. എങ്ങനെയാണ് കെട്ടിടത്തിലേക്ക് തീ പടർന്നതെന്നതിൽ വ്യക്തതയില്ല. 

 

അമ്മയെ അച്ഛൻ കൊന്നതോടെ അനാഥരായ കുരുന്നുകൾ; സ്വന്തമായി വീടില്ല, ഒപ്പമുള്ള ദുരിതം മാത്രം

 

click me!