
കോട്ടയം : കോട്ടയം വയലായിൽ മെത്ത നിർമാണ കമ്പനിയിൽ വൻ തീ പിടുത്തം. വയലാ ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന റോയൽ ഫോം ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിലാണ് തീ പിടുത്തം ഉണ്ടായത്. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ആളിപ്പടര്‍ന്നു. ഫയർ ഫോഴ്സ് സംഘം ഉടൻ സ്ഥലത്തെത്തി. തീ കെടുത്താനുള്ള ശ്രമം തുടരുകയാണ്. സ്ഥാപനം ഏകദേശം പൂര്‍ണമായും കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് സൂചന. ഞായറാഴ്ച ദിവസം ജീവനക്കാരുണ്ടായിരുന്നില്ലെന്നതിനാൽ വൻ അപകടം ഒഴിവായി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam