കൊടുങ്ങല്ലൂരിൽ അടുക്കള വാതിൽ കുത്തിത്തുറന്ന് വീട്ടമ്മയുടെ മാല കവർന്നു, സമീപ വീടുകളിലും മോഷണ ശ്രമം

Published : Feb 26, 2023, 12:25 PM IST
കൊടുങ്ങല്ലൂരിൽ അടുക്കള വാതിൽ കുത്തിത്തുറന്ന് വീട്ടമ്മയുടെ മാല കവർന്നു, സമീപ വീടുകളിലും മോഷണ ശ്രമം

Synopsis

പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയുടെ മാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു


തൃശൂർ: കൊടുങ്ങല്ലൂർ മേത്തല ചാലക്കുളത്ത് വീടിൻ്റെ അടുക്കള വാതിൽ കുത്തിത്തുറന്ന് വീട്ടമ്മയുടെ മാല കവർന്നു.ചാലക്കുളം തലപ്പള്ളി അജിത്തിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന അജിത്തിൻ്റെ ഭാര്യ ഹേമയുടെ ഒന്നര പവൻ തൂക്കമുള്ള മാലയാണ് കവർന്നത് .

മാല പൊട്ടിക്കുന്നതിനിടെ ഹേമ ഉണർന്ന് ബഹളം വെച്ചതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. സമീപത്തുള്ള മറ്റൊരു വീട്ടിലും, അഞ്ചപ്പാലത്തും മോഷശ്രമം നടന്നിട്ടുണ്ട്

അപകടത്തിൽപെട്ട ബൈക്ക് മോഷണം പോയി; പരാതി നൽകിയിട്ടും പൊലീസ് അന്വേഷിക്കുന്നില്ലെന്ന് ആക്ഷേപം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒൻപത് വയസ്സുകാരിയെ അമ്മ 35 റിങ്ങുള്ള കിണറ്റിലേക്ക് തള്ളിയിട്ടു, സമയോചിത ഇടപെടലില്‍ അത്ഭുത രക്ഷപ്പെടല്‍
കെ.എഫ്.സിയിലെ കൂട്ടസ്ഥലം മാറ്റം: നടപടി പ്രതികാരബുദ്ധിയോടെയെന്ന് യൂണിയനുകൾ; വെള്ളിയാഴ്ച പ്രതിഷേധ ധർണ