സഹകരണ ബാങ്ക് കെട്ടിടത്തിൽ വൻ തീപിടിത്തം, റെക്കോര്‍ഡ് റൂം കത്തി നശിച്ചു

Published : Jan 24, 2025, 04:51 PM ISTUpdated : Jan 24, 2025, 06:42 PM IST
സഹകരണ ബാങ്ക് കെട്ടിടത്തിൽ വൻ തീപിടിത്തം, റെക്കോര്‍ഡ് റൂം കത്തി നശിച്ചു

Synopsis

ഇടുക്കി മുട്ടം സര്‍വീസ് സഹകരണ ബാങ്ക് കെട്ടിടത്തിൽ തീപിടുത്തം. ബാങ്കിലെ റെക്കോര്‍ഡ് റൂമിനാണ് തീപിടിച്ചത്.


ഇടുക്കി:ഇടുക്കി മുട്ടം സർവീസ് സഹകരണ ബാങ്കിൽ തീപിടിത്തം. ബാങ്കിലെ റെക്കോർഡ്സ് റൂമിനാണ് തീ പിടിച്ചത്. പഴയ രേഖകൾ അടങ്ങുന്ന ഫയലുകളാണ് കത്തി നശിച്ചത്. ഉച്ചയ്ക്ക് മൂന്നുമണിയോടെ റെക്കോർഡ്സ് റൂമിൽ നിന്ന് പുക ഉയരുന്നത് കണ്ട ജീവനക്കാരാണ് വിവരം അന്വേഷണ സേനയെ അറിയിക്കുന്നത്. ഉടൻ തന്നെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. തൊടുപുഴ മൂലമറ്റം എന്നിവിടങ്ങളിൽ നിന്ന് അഗ്നി രക്ഷാ സേനയെത്തി തീയണച്ചു.

ഷോർട്ട് സർക്ക്യൂട്ടാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ബാങ്ക് അധികൃതരുടെ പരാതിയിൽ മുട്ടം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏതാനും നാളുകളായി ബാങ്ക് സാമ്പത്തിക പ്രതിസന്ധിയിലാണ്. ഫയലുകൾ അടക്കം വിലപ്പെട്ടതൊന്നും നശിച്ചിട്ടില്ലെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി. ബാങ്ക് ഭരണസമിതിയുടെ പരാതിയിൽ മുട്ടം പോലീസ് അന്വേഷണം തുടങ്ങി.

ബാങ്കിന്‍റെ റെക്കോര്‍ഡ് റൂമിലാണ് തീപടര്‍ന്നതെന്നും ഇടപാടുകാരുടെ രേഖകള്‍ ഒന്നും നശിച്ചിട്ടില്ലെന്നും ബാങ്ക് പ്രസിഡൻ്റ് സാം ക്രിസ്റ്റി ഡാനിയേൽ പറഞ്ഞു.വർഷങ്ങൾ പഴക്കമുള്ള പഴയ റെക്കോർഡുകൾ ആണ് കത്തിയത്.മറ്റ് വിഭാഗങ്ങളിലേക്ക് തീ പടരും  മുമ്പ് നിയന്ത്രിക്കാനായെന്നും ഷോർട്ട് സർക്യൂട്ട് ആവാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനമെന്നും ബാങ്ക് പ്രസിഡന്‍റ് പറഞ്ഞു.

നരഭോജി കടുവയെ ഇന്ന് തന്നെ കൊല്ലുമെന്ന് മന്ത്രി; രാധയുടെ കുടുംബത്തിന് 11 ലക്ഷം ധനസഹായം, സർക്കാര്‍ ജോലി

 

PREV
Read more Articles on
click me!

Recommended Stories

സ്കൂൾ ബസും ശബരിമല തീർത്ഥാടകരുടെ വാഹനവും കൂട്ടിയിടിച്ച് അപകടം; തീർത്ഥാടകരിൽ ഒരാൾ റോഡിലേക്ക് തെറിച്ച് വീണു
ചുമരുകളിൽ രക്തക്കറ, ജനൽചില്ലുകൾ എറിഞ്ഞുടച്ചു, ഓട്ടോയും ബൈക്കും അടിച്ചുതകർത്തു; കാരണം മുൻവൈരാഗ്യം, പ്രതികളെ തേടി പൊലീസ്