തിരുവനന്തപുരം: റോഡരികില്‍ മാലിന്യം കൂട്ടിയിട്ടു കത്തിക്കുന്നതിനിടെ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീ പിടിച്ചു. പാളയം മാര്‍ക്കറ്റിനു സമീപം കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. 

മാലിന്യത്തില്‍ നിന്നും തീ നിര്‍ത്തിയിട്ടിരുന്ന കാറിലേക്ക് പടരുകയായിരുന്നു. കാറിന്‍റെ മുന്‍ഭാഗം പൂര്‍ണ്ണമായും കത്തി നശിച്ചു. നാട്ടുകാരും നഗരസഭാ ജീവനക്കാരും ചേര്‍ന്ന് വെള്ളമൊഴിച്ച് തീ കെടുത്താന്‍ ശ്രമിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.

കാറിന്‍റെ മുന്‍ഭാഗം കത്തിത്തീരുന്നതിനു മുമ്പേ ഓടിക്കൂടിയവര്‍ ചേര്‍ന്ന് തീ അണച്ചു. ചെങ്കല്‍ച്ചൂളയില്‍ നിന്നും അഗ്നി ശമന സേനയും സ്ഥലത്തെത്തി. 

ഏകദേശം രണ്ടുലക്ഷത്തോളം രൂപയുടെയെങ്കിലും നഷ്‍ടം കണക്കാക്കുന്നതായി അഗ്നി ശമാന സേനാ അധികൃതര്‍ വ്യക്തമാക്കി.