
അമ്പലപ്പുഴ: നിക്ഷേപകരുടെ പരാതിയെത്തുടർന്ന് തർക്കത്തിൽ കിടന്ന വളഞ്ഞവഴിയിലെ എസ്എൻഡിപി ഓഡിറ്റോറിയത്തിൽ നിന്ന് തീയും പുകയും ഉയർന്നത് പരിഭ്രാന്തി പരത്തി. ഇന്ന് വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. കോടതിയുടെ ഇടപെടലിനെത്തുടർന്ന് വർഷങ്ങളായി അടഞ്ഞുകിടന്ന ഇരുനില കെട്ടിടത്തിന് മുകളിൽ നിന്ന് തീയും പുകയും ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ അമ്പലപ്പുഴ പോലീസും ആലപ്പുഴയിൽ നിന്നെത്തിയ ഒരു യൂണിറ്റ് അഗ്നിശമന സേനയും കെട്ടിടത്തിനുള്ളിൽ പരിശോധന നടത്തി. പഴയ ബെഡിന് തീപിടിച്ചതാണ് പുക ഉയരാൻ കാരണമായതെന്ന് കണ്ടെത്തി. അതേസമയം, ആളൊഴിഞ്ഞുകിടക്കുന്ന ഈ കെട്ടിടം വൈകുന്നേരങ്ങളിൽ മദ്യപസംഘങ്ങളുടെയും സാമൂഹ്യ വിരുദ്ധരുടെയും താവളമാണെന്ന് നാട്ടുകാർ ആരോപിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam