മെഴുകുതിരികള്‍ കത്തിക്കാനുള്ള തിരക്കിനിടെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയ്ക്ക് സമീപം അഗ്നിബാധ

Published : Aug 07, 2023, 09:49 AM ISTUpdated : Aug 07, 2023, 10:04 AM IST
മെഴുകുതിരികള്‍ കത്തിക്കാനുള്ള തിരക്കിനിടെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയ്ക്ക് സമീപം അഗ്നിബാധ

Synopsis

പെട്ടന്ന് തന്നെ പള്ളിയുമായി ബന്ധപ്പെട്ട ആളുകള്‍ തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. എന്നാല്‍ തുണികൊണ്ട് കെട്ടിയ കൂടാരത്തിന് അഗ്നിബാധയില്‍ കേടുപാട് സംഭവിച്ചിട്ടുണ്ട്.

പുതുപ്പള്ളി: മെഴുകുതിരികള്‍ കത്തിക്കാനുള്ള തിരക്കിനിടെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയ്ക്ക് സമീപം അഗ്നിബാധ. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കല്ലറയ്ക്ക് സമീപം സ്ഥാപിച്ച മെഴുകുതിരി സ്റ്റാന്‍ഡില്‍ ഇവിടേക്കെത്തിയ ആളുകള്‍ കൂട്ടമായെത്തി തിരി കത്തിച്ചതോടെ തീ പടരുകയായിരുന്നു. തിരുവന്തപുരത്ത് നിന്ന് സംഘമായി എത്തിയ ആളുകള്‍ തിരി കത്തിക്കുന്നതിനിടെയായിരുന്നു തീ പടര്‍ന്നത്.

പെട്ടന്ന് തന്നെ പള്ളിയുമായി ബന്ധപ്പെട്ട ആളുകള്‍ തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. എന്നാല്‍ തുണികൊണ്ട് കെട്ടിയ കൂടാരത്തിന് അഗ്നിബാധയില്‍ കേടുപാട് സംഭവിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ വിശ്വശ്രീ ടൂര്‍ ആന്‍ഡ് ട്രാവല്‍സാണ് ശനിയാഴ്ച പുതുപ്പള്ളിയിലേക്ക് യാത്ര സംഘടിപ്പിച്ചത്. സമാനമായ രീതിയില്‍ പല ടൂര്‍ ഓപ്പറേറ്റര്‍മാരും പുതുപ്പള്ളി യാത്ര പദ്ധതികള്‍ തയ്യാറാക്കുന്നതായി വാര്‍ത്തയും വന്നിരുന്നു. വലിയൊരു വിഭാഗമാളുകൾ ഉമ്മൻചാണ്ടിയെ ദൈവതുല്യനായി കൂടി കണ്ടു തുടങ്ങിയെന്ന് തോന്നിപ്പിക്കുന്നതാണ് പുതുപ്പള്ളിയിലെ അദ്ദേഹത്തിന്റെ കല്ലറയുടെ ചുറ്റും കാണുന്ന ചെറിയ പേപ്പറുകളിലെ നിവേദന കാഴ്ചകൾ.

ഉമ്മൻചാണ്ടിയെ മരണത്തിനപ്പുറവും അമരനായി കാണുകയാണ് അദ്ദേഹത്തെ സ്നേഹിക്കുന്നവർ. ഉമ്മൻചാണ്ടി ജനങ്ങൾക്കിടയിൽ നിന്ന് മടങ്ങി ദിവസങ്ങൾ പിന്നിട്ടെങ്കിലും ഒരു തീർഥയാത്ര പോലെ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ അദ്ദേഹത്തിന്റെ കല്ലറയിലേക്ക് ജനപ്രവാഹമാണ് ഇന്നും കാണാനാവുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

മരണത്തിനിപ്പുറം ദൈവത്തിന്റെ സ്വന്തം മധ്യസ്ഥന്റെ സ്ഥാനമാണ് സ്നേഹിക്കുന്നവരുടെ മനസിൽ ഉമ്മൻചാണ്ടിയ്ക്കെന്ന് ഈ കാഴ്ചകൾ സാക്ഷ്യം പറയാതെ പറയുന്നുണ്ട്. രാഹുൽ ഗാന്ധിക്ക് അനുകൂലമായ സുപ്രീംകോടതി ഉത്തരവ് പോലും ഉമ്മൻചാണ്ടിക്ക് മുന്നിൽ നടത്തിയ പ്രാർഥന കൊണ്ടെന്ന് വിശ്വസിക്കുന്നവരെ ഇന്ന് പുതുപ്പള്ളിയിൽ കാണാന്‍ കഴിയും. 

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്