ശ്മശാനത്തില്‍ അപകടം; സംസ്കാരച്ചടങ്ങില്‍ കര്‍പ്പൂരം കത്തിച്ചപ്പോള്‍ തീ ആളിപ്പടർന്നു, യുവാവിന് പൊള്ളലേറ്റു

Published : Aug 25, 2025, 05:44 PM IST
Fire Accident

Synopsis

സംസ്കാരച്ചടങ്ങിൽ കർപ്പൂരം കത്തിച്ചപ്പോഴാണ് തീ ആളിപ്പടർന്നത്. പുതമൺ സ്വദേശി ജിജോ പുത്തൻപുരയ്ക്കലിനാണ് പൊള്ളലേറ്റത്.

പത്തനംതിട്ട: പത്തനംതിട്ട റാന്നിയിൽ ഗ്യാസ് ക്രിമറ്റോറിയത്തിൽ തീ പടർന്ന് അപകടം. സംസ്കാരച്ചടങ്ങിൽ കർപ്പൂരം കത്തിച്ചപ്പോഴാണ് തീ ആളിപ്പടർന്നത്. പുതമൺ സ്വദേശി ജിജോ പുത്തൻപുരയ്ക്കലിനാണ് പൊള്ളലേറ്റത്. ജിജോയുടെ അടുത്ത ബന്ധുവിന്റേതായിരുന്നു സംസ്കാരം. കർപ്പൂരം കത്തിക്കുന്നതിനിടെ തീ ആളിപ്പടരുകയായിരുന്നു. ജിജോയുടെ പൊള്ളൽ ഗുരുതരമല്ല. ക്രിമറ്റോറിയത്തിൽ ഗ്യാസ് ചോർന്നതിനെ തുടർന്നാണ് അപകടം ഉണ്ടായതെന്നാണ് പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ വിശദീകരണം. 

 

PREV
Read more Articles on
click me!

Recommended Stories

വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു
വാതിൽ തുറന്നു കിടക്കുന്നു, ഭണ്ഡാരം തകർത്ത നിലയിൽ; നീലേശ്വരത്തെ ഭ​ഗവതി ക്ഷേത്രത്തിൽ കവർച്ച; ദേവീവി​ഗ്രഹത്തിലെ തിരുവാഭരണം മോഷ്ടിച്ചു