കോഴിക്കോട് ബേപ്പൂരിൽ വെളിച്ചെണ്ണ മില്ലിൽ തീപിടിത്തം; തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു

Published : Jul 27, 2026, 12:20 AM IST
Beypore Coconut Mill Fire

Synopsis

കോഴിക്കോട് വെളിച്ചെണ്ണ മില്ലിൽ തീപിടിത്തം. ബേപ്പൂർ വെസ്റ്റ് മാഹിയിലെ തൃപ്‌തി വെളിച്ചണ്ണ മില്ലിനാണ് തീപിടിച്ചത്. ഒന്നിലധികം ഫയർ ഫോഴ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

കോഴിക്കോട്: ബേപ്പൂരിൽ വെളിച്ചെണ്ണ മില്ലിൽ തീപിടിത്തം. വെസ്റ്റ് മാഹിയിലെ തൃപ്‌തി വെളിച്ചണ്ണ മില്ലിനാണ് തീപിടിച്ചത്. മീഞ്ചന്തയിൽ നിന്നുള്ള ഫയർ ഫോഴ്സ് യൂണിറ്റുകൾ എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല.

ഞായറാഴ്ച രാത്രിയിലാണ് സംഭവം. മില്ലിൽ ഉണ്ടായിരുന്ന തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും തീപിടിച്ചതാണ് അപകടത്തിൻ്റെ വ്യാപ്തി വർധിച്ചത്. തീപടർന്നതിന് പിന്നാലെ തൊഴിലാളികൾ സുരക്ഷിതമായി പുറത്തിറങ്ങിയെന്നാണ് വിവരം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പത്തനംതിട്ടയിൽ എസ്എഫ്ഐ പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചതായി ആരോപണം
വാടാനപ്പള്ളിയിൽ നടുറോഡിൽ ബസ് ഡ്രൈവർമാരുടെ 'ഷോ'; ലൈസൻസ് പോയി, ചട്ടം പഠിപ്പിക്കാൻ എടപ്പാളിലേക്ക് അയക്കും