
ഹരിപ്പാട്: ഒരു വർഷമായി പ്രവർത്തിക്കാതെ കിടന്ന ചകിരിമില്ല് തീ കത്തി നശിച്ചു. ആറാട്ടുപുഴ പരപ്പുങ്കൽ പുതുവൽ ഷാജഹാന്‍റെ ഉടമസ്ഥതയിലുളള മില്ലാണ് കത്തി നശിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ സമീപവാസികളാണ് മില്ലിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. ഓടിക്കൂടിയ നാട്ടുകാരാണ് തൊട്ടടുത്തുളള തോട്ടിൽ നിന്ന് വെള്ളം കോരി ഒഴിച്ചു് തീ അണച്ചത്.
ഷീറ്റുകൾ മേഞ്ഞ മേൽക്കൂര കത്തിയമർന്നു. മെഷിനറികളും മോട്ടറുകളും ഉൾപ്പെടെ മില്ലിലെ ഉപകരണങ്ങൾക്ക് നാശമുണ്ടായി. ഉള്ളിൽ സൂക്ഷിച്ചിരുന്ന തടി ഉരുപ്പടികളും കത്തി. രണ്ടു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി ഷാജഹാൻ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam