അറുപത് അടി താഴ്ചയുള്ള കിണറ്റില്‍ വീണ 85 വയസുകാരിക്ക് രക്ഷകരായി ഫയര്‍ഫോഴ്സ് സംഘം

Published : Sep 06, 2023, 10:00 PM IST
അറുപത് അടി താഴ്ചയുള്ള കിണറ്റില്‍ വീണ 85 വയസുകാരിക്ക് രക്ഷകരായി ഫയര്‍ഫോഴ്സ് സംഘം

Synopsis

ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ വി.എസ്.സുജൻ കിണറിലിറങ്ങി അവശയായ ശ്രീമതിയെ വലയ്ക്ക് ഉള്ളിൽ ആക്കി മറ്റു ജീവനക്കാരുടെ സഹായത്തോടെ പുറത്തെത്തിച്ചു. തുടർന്ന് പ്രഥമ ശുശ്രൂഷ നൽകി നെയ്യാറ്റിന്‍കര ജനറൽ ആശുപത്രിയിൽ എത്തിച്ചു.

തിരുവനന്തപുരം: കിണറ്റിലകപ്പെട്ട 85 വയസുകാരിക്ക് രക്ഷകരായി നെയ്യാറ്റിന്‍കര ഫയർഫോഴ്സ്. കമുകിൻകോട് കോട്ടപ്പുറം ചെമ്മണ്ണുവിള വീട്ടിൽ ശ്രീമതിയെന്ന 85 വയസുകാരിയാണ് അറുപത് അടിയോളം താഴ്ച്ചയുള്ള കിണറ്റിൽ വീണത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആയിരുന്നു സംഭവം. സംഭവം അറിഞ്ഞ് ഉടൻ തന്നെ നെയ്യാറ്റിന്‍കര ഫയർ സ്റ്റേഷനിലെ സംഘം സ്ഥലത്തെത്തി. 

ഫയര്‍ ഫോഴ്സ് സംഘം എത്തി നോക്കുമ്പോൾ ശ്രീമതി വെള്ളത്തിൽ മുങ്ങിത്താഴുകയും കൈകാലുകളിട്ടടിക്കുകയുമായിരുന്നു. ഉടൻ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ വി.എസ്.സുജൻ കിണറിലിറങ്ങി അവശയായ ശ്രീമതിയെ വലയ്ക്ക് ഉള്ളിൽ ആക്കി മറ്റു ജീവനക്കാരുടെ സഹായത്തോടെ പുറത്തെത്തിച്ചു. തുടർന്ന് പ്രഥമ ശുശ്രൂഷ നൽകി നെയ്യാറ്റിന്‍കര ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ രാജശേഖരൻ നായരുടെ നേതൃത്വത്തിലെത്തിയ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ സോണി എം.എ, പ്രസാദ് കുമാർ, പ്രദീഷ് ചന്ദ്രൻ, ജയകൃഷ്ണൻ, വിനീഷ് കുമാർ, വൈശാഖ്, പ്രദീഷ് ചന്ദ്രൻ, ശീതൾ ഹോംഗാർഡുമാരായ ഗോപകുമാർ, വനജകുമാർ, രാജശേഖരൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Read also: താമരശ്ശേരിയില്‍ പ്രവാസിയുടെ വീട്ടിലെ ലഹരി മാഫിയാ ആക്രമണം; സ്ത്രീ ഉള്‍പ്പെടെ രണ്ടു പേർ കൂടി അറസ്റ്റിൽ

ആശുപത്രിയിൽ ചികിത്സക്കെത്തിയ 15 വയസുകാരനെ പീഡിപ്പിക്കാൻ ശ്രമം; ജീവനക്കാരൻ പിടിയിൽ
കണ്ണൂർ: കണ്ണൂർ തലശ്ശേരി ജനറലാശുപത്രിയിൽ ചികിത്സക്കെത്തിയ15 വയസുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. സംഭവത്തിൽ ആശുപത്രി ജീവനക്കാരൻ പിടിയിലായി. പിണറായി കാപ്പുമ്മൽ സ്വദേശി സി റമീസാണ് പിടിയിലായത്. ഇയാളെ ജീവനക്കാർ പിടികൂടി തലശ്ശേരി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്. 

പാലക്കാട്‌ 15 കാരിക്കുനേരെ സ്വകാര്യബസിൽ ലൈംഗികാതിക്രമം നടത്തിയ ബസ് ജീവനക്കാരനെ തൃത്താല പൊലീസ് അറസ്റ്റ് ചെയ്തു. പട്ടാമ്പി-എടപ്പാൾ റൂട്ടിൽ ഓടുന്ന സ്വകാര്യബസിലെ ജീവനക്കാരനായ മലപ്പുറം വട്ടംകുളം സ്വദേശി കൊട്ടാരത്തിൽ വീട്ടിൽ അബ്ദുൽ റസാഖാണ്‌ (48) പൊലീസിന്റെ പിടിയിലായത്. സ്കൂളിലേക്ക് ബസിൽ പോകുകയായിരുന്ന പതിനഞ്ചുകാരിയെ ഇയാൾ ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു. സ്കൂളിലെത്തിയ പെൺകുട്ടി അധ്യാപകരോട് പരാതിപ്പെടുകയായിരുന്നു. തുടർന്ന് അധ്യാപകർ പൊലീസിൽ വിവരം അറിയിച്ചു. ഇയാൾക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു