
പാലക്കാട്: തൃത്താല ഹൈസ്കൂൾ കെട്ടിടത്തിൽ ദുരൂഹ സാഹചര്യത്തിൽ തീപിടിത്തം. കെട്ടിടത്തിനരികെ അജ്ഞാതരായ മൂന്ന് പേരുടെ സാന്നിധ്യം കണ്ടെത്തി. അന്വേഷണം ആവശ്യപ്പെട്ട് സ്കൂൾ അധികൃതർ തൃത്താല പൊലീസിൽ പരാതി നൽകി.
പ്ലസ് ടു, പത്താം ക്ലാസ് പരീക്ഷ നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തൃത്താല ഡോ. കെ ബി മേനോൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ സ്കൂൾ ഓഫീസിന് പിൻവശത്തെ ബസ് ഷഡിൻ്റെ മുകളിലാണ് തീ പടർന്ന് പിടിച്ചത്. ഉടൻ തന്നെ സ്കൂളിലെ പ്രധാനാധ്യാപകനായ രാജേഷ് രാമചന്ദ്രൻ, ഓഫീസ് അറ്റൻഡർ അബ്ദുൾ കബീർ, പരിസരവാസികൾ എന്നിവർ ചേർന്ന് വെള്ളമൊഴിച്ച് തീ കൂടുതൽ ഭാഗങ്ങളിലേക്ക് പടരാതെ തടയാൻ ശ്രമിച്ചു. ഉടൻ തന്നെ പട്ടാമ്പിയിൽ നിന്നും രണ്ട് ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി തീ പൂർണ്ണമായി അണച്ചു.
തീ അണക്കുന്നതിനിടെ മേൽക്കൂരയിൽ പാതി കത്തിക്കൊണ്ടിരിക്കുന്ന വിറക് കഷണം കണ്ടെത്തിയതോടെയാണ് സംഭവത്തിൽ ദുരൂഹത വെളിവാകുന്നത്. താഴെ സമീപത്തായി കരിയിലകൾ കൂട്ടിയിട്ട് കത്തിച്ചതായും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഈ കെട്ടിടത്തിനരികിൽ അജ്ഞാതരായ മുവർ സംഘത്തെ സമീപത്ത് ആട് മേയ്ക്കുകയായിരുന്ന വയോധികൻ കാണുകയും ചെയ്തിട്ടുണ്ട്. ഈ വർഷത്തെ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകൾ നടക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ ഉത്തര പേപ്പറുകളും ഹയർ സെക്കൻഡറി ചോദ്യപേപ്പറുകളും സൂക്ഷിക്കാറുള്ള മുറിയുടെ തൊട്ടടുത്തായുള്ള തീ പിടിത്തത്തെ സ്കൂൾ അധികൃതർ അതീവ ഗൗരവകരമായാണ് കാണുന്നത്. സംഭവത്തിൽ സ്കൂൾ അധികൃതർ അന്വേഷണം ആവശ്യപ്പെട്ട് തൃത്താല പൊലീസിൽ പരാതി നൽകി.
READ MORE: അഭിമാന പോരാട്ടത്തിൽ സമാജ്‌വാദിയെ തകർത്ത് ബിജെപി; അയോധ്യയിലെ മണ്ഡലത്തിൽ ഭൂരിപക്ഷം 61,000ത്തിന് മുകളിൽ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam