
തിരുവനന്തപുരം: കിള്ളിപ്പാലം ബണ്ട് റോഡിന് സമീപം ആക്രിക്കടയ്ക്കു തീപിടിച്ചു. ഫയർഫോഴ്‌സിൻ്റെ സമയോചിതമായി ഇടപെടലിൽ മറ്റിടങ്ങളിലേക്ക് തീ പടരാതെ അണയ്ക്കാനായി. മുഹമ്മദ് ഹുസൈൻ്റെ ഉടമസ്ഥതയിലുള്ള ഹന - സന ട്രേഡ് എന്ന കടയ്ക്കാണ് തീ പിടിച്ചത്. കടയ്ക്കുള്ളിൽനിന്നു പുക ഉയരുന്നത് കണ്ട ജീവനക്കാർ ആണ് ഫയർഫോഴ്സിൽ വരം അറിയിച്ചത്.ഏകദേശം 10 ജീവനക്കാർ ഈ സമയം ഇവിടെയുണ്ടായിരുന്നു. സമീപത്ത് നിരവധി വീടുകളും സ്ഥാപനങ്ങളും ഉണ്ടായിരുന്നത് ആശങ്ക വർധിപ്പിച്ചു. കഴിഞ്ഞ വർഷം ഇതിന് സമീപത്ത് തീപിടിത്തമുണ്ടായി വൻ നാശം റിപ്പോർട്ട് ചെയ്തിരുന്നു.
ഫോൺ വിളി എത്തിയതിന് പിന്നാലെ തിരുവനന്തപുരം ഫയർ സ്റ്റേഷനിൽനിന്ന് സീനിയർ ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ സുധീഷ് ചന്ദ്രനും സംഘവും പാഞ്ഞെത്തി. കൂടുതൽ സ്ഥലത്തേക്ക് വ്യാപിക്കും മുൻപ് തീ കെടുത്താൻ സാധിച്ചു. ഏകദേശം 12 ലോഡ് ആക്രി സാധനങ്ങൾ കടയ്ക്കുള്ളിൽ ഉണ്ടായിരുന്നതായാണ് കണക്ക്. ഇതിൽ കടലാസ്, പേപ്പർ കവർ ഉൾപ്പെടെ ഉണ്ടായിരുന്നു. എന്നാൽ കൂടുതൽ സ്ഥലത്തേക്ക് തീ പടരാതിരുന്നത് കൊണ്ട് നഷ്ടം കുറയ്ക്കാൻ കഴിഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam