ഇടുക്കിയിൽ ആഹ്ലാദപ്രകടനത്തിനിടെ പടക്കംപൊട്ടി, ആറ് യുഡിഎഫ് പ്രവർത്തകർക്ക് പരിക്ക്

By Web TeamFirst Published Dec 16, 2020, 5:50 PM IST
Highlights

ജീപ്പിൽ സൂക്ഷിച്ചിരുന്ന കരിമരുന്നിന് തീപിടിക്കുകയായിരുന്നു. പരിക്കേറ്റവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇടുക്കി: ഇടുക്കി അരിക്കുഴയിൽ ആഹ്ലാദപ്രകടനത്തിനിടെ പടക്കംപൊട്ടി ആറ് യുഡിഎഫ് പ്രവർത്തകർക്ക് പരിക്ക്. അപകടത്തിൽ 65 വയസുകാരന് 50 ശതമാനം പൊള്ളലേറ്റു. ആഹ്ലാദപ്രകടനത്തിന് വേണ്ടി ജീപ്പിൽ സൂക്ഷിച്ചിരുന്ന കരിമരുന്നിന് തീപിടിക്കുകയായിരുന്നു. പരിക്കേറ്റവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

click me!