വർഷങ്ങളായി വിരലിൽ  മോതിരം, വണ്ണംവെച്ചതോടെ കുടുങ്ങി, വിരൽ മുറിച്ചു മാറ്റണമെന്ന് ഡോക്ടർമാർ, രക്ഷകരായി ഫയർഫോഴ്സ്

Published : Apr 04, 2025, 05:56 AM IST
വർഷങ്ങളായി വിരലിൽ  മോതിരം, വണ്ണംവെച്ചതോടെ കുടുങ്ങി, വിരൽ മുറിച്ചു മാറ്റണമെന്ന് ഡോക്ടർമാർ, രക്ഷകരായി ഫയർഫോഴ്സ്

Synopsis

മോതിരം ഊരാൻ വിരൽ മുറിച്ച് മാറ്റേണ്ടിവരുമെന്ന സാഹചര്യത്തിലാണ് ആശുപത്രി അധികൃതർ ഫയർഫോഴ്സിന്റെ സഹായം തേടിയത്.

തിരുവനന്തപുരം: യുവാവിൻ്റെ  വിരലിൽ കുടുങ്ങിയ മോതിരങ്ങൾ ഫയർഫോഴ്സിന്റെ സഹായത്തോടെ നീക്കം ചെയ്തു. കൊട്ടാരക്കര ആശ്രയ സങ്കേതം സ്വദേശി രതീഷിന്റെ (42) വിരലിലാണ് മോതിരങ്ങൾ കുടുങ്ങിയത്. സ്റ്റീൽ സ്പ്രിംഗും സ്റ്റീൽ റിംഗുമാണ് വർഷങ്ങളായി ഇയാൾ വിരലിൽ ഇ ട്ടിരുന്നത്. രതീഷിന് വണ്ണം വച്ചതോടെ ഇവ വിരലിൽ കുടുങ്ങി. തൊലി വലിഞ്ഞ് മോതിരം  കുടങ്ങിയതോടെ  മെഡിക്കൽ കോളേജ്  ആശുപത്രിയിലെത്തുകയായിരുന്നു. മോതിരം ഊരാൻ വിരൽ മുറിച്ച് മാറ്റേണ്ടിവരുമെന്ന സാഹചര്യത്തിലാണ് ആശുപത്രി അധികൃതർ ഫയർഫോഴ്സിന്റെ സഹായം തേടിയത്.

ഒന്നര മണിക്കൂറോളം പരിശ്രമിച്ച് ഫയർഫോഴ്സ് സംഘം വലയങ്ങളുള്ള സ്റ്റീൽ സ്പ്രിംഗ് മുറിച്ച് തൊലിയിൽ നിന്ന് പുറത്തെടുക്കുകയായിരുന്നു. പിന്നാലെ സ്റ്റീൽ റിംഗും മുറിച്ച് മാറ്റി .രാജാജി നഗർ ഫയർഫോഴ്സ് യൂണിറ്റിൽ നിന്ന് ഷഹീർ, വിഷ്ണു നാരായണൻ, ജി.കെ. അനീഷ്, ശ്രീജിത്ത്, അഭിലാഷ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്, തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്