കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ആൾക്ക് രക്ഷകനായത് ഫയർ ഫോഴ്സ്

By Web TeamFirst Published Sep 2, 2021, 4:58 PM IST
Highlights

വീഴ്ചയിൽ അബോധാവസ്ഥയിലായ ഷാനവാസ്‌ ബോധം വന്നപ്പോൾ മൊബൈൽ ഫോണിൽ ഫയർ ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. 

കോഴിക്കോട്: കോവൂർ ജംഗ്ഷനിൽ പണി നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിലെ മൂന്നാം നിലയിൽ ടെറസ്സിൽ ഉറങ്ങാൻ കിടന്നു അബദ്ധത്തിൽ രണ്ടാം നിലയിലേക്ക് തെന്നി വീണ് ഗുരുതര പരിക്കേറ്റ് നിസ്സഹായനായി കിടന്ന യുവാവിന് രക്ഷകനായത് വെള്ളിമാടുകുന്ന് അഗ്നിരക്ഷാസേന. കണ്ണൂർ സ്വാദേശിയായ ഷാനവാസ്‌, (45 ) ആണ് ഇന്ന് പുലർച്ചെ വീണ് ഗുരുതര പരിക്കേറ്റത്. ഫയർ ആൻഡ് റെസ്ക്യു ഫോഴ്സെത്തി  ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു

അബോധാവസ്ഥയിലായ ഷാനവാസ്‌ ബോധം വന്നപ്പോൾ മൊബൈൽ ഫോണിൽ ഫയർ ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. കെട്ടിടത്തിൽ ഷാനവാസ്‌ ഒറ്റക്കായിരുന്നു. വെള്ളിമാടുകുന്നു അഗ്നിരക്ഷാ നിലയത്തിൽ നിന്ന് അസി. സ്റ്റേഷൻ ഓഫീസർ ഒ.കെ. അശോകൻ, കെ.സി. സുജിത് കുമാർ, കെ.എം സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഫയർ ഓഫിസിർമാരായ എ.പി. രന്തിദേവൻ, പി. മധു, മനോജ്‌ മുണ്ടേക്കാട്ട്, എം. നിഖിൽ, കെ. അനൂപ് കുമാർ, പി. ബാലകൃഷ്ണൻ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

click me!